കൊൽക്കത്ത: ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടിപ്പിൽ വൻ വിജയം നേടിയ മമത ബാനർജി ബംഗാളിൽ പഞ്ചായത്ത് ഇലക്ഷൻ നേരത്തെ നടത്താനൊരുങ്ങുന്നു. ഇതിന്റെഭാഗമായി പ്രാദേശിക നേതാക്കളുമായി മമത ചർച്ച ആരംഭിച്ചു.

ബങ്കുറയിൽ ആണ് ആദ്യ ചർച്ച നടത്തിയത്. ബങ്കുറയിൽ രണ്ട് ദിവസം തങ്ങിയാണ് മമത ചർച്ച നടത്തിയത്. പഞ്ചായത്ത് തെരഞെടുപ്പിനുള്ള ഒരുക്കം ആരംഭിക്കണമെന്നും കൃത്യമായ സമയത്ത് തന്നെ അത് നടത്തണമെന്നും മമത പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പിനൊരുങ്ങേണ്ടതുണ്ടെന്നും അതിനാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്തി പൂർണ്ണമായും ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു.

നോട്ട് നിരോധനത്തെ തുടർന്നുള്ള മമതയുടെ പ്രകടനം മോദിക്കെതിരെ പ്രതിപക്ഷത്തെ നയിക്കാനും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയുടെ പേര് ഒന്നാമത് നിൽക്കുന്നു എന്ന രാഷ്ട്രീയ വിഗദ്ധരുടെ നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ മമതയെ പ്രേരിപ്പിക്കുന്നത്.

2013ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മമത തൂത്തു വാരിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ 294ൽ 211 സീറ്റു നേടിയായിരുന്നു മമതയുടെ വിജയം.