- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധാകരന്റെ സാന്നിധ്യത്തിൽ അധികാരം ഏറ്റെടുക്കൽ; കെ.പി സാജു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ്; വൈസ് പ്രസിഡന്റായി കണ്ടോത്ത് ഗോപിയും; ഇനി തലശ്ശേരിയിലെ കോൺഗ്രസ് ആശുപത്രിക്ക് പുതിയ ഭരണസമിതി; മമ്പറം ദിവാകരൻ യുഗം അവസാനിക്കുമ്പോൾ
തലശേരി: തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയുടെ പുതിയ ഭരണസമിതി അധികാരമേറ്റു. കെ.പി സാജുവാണ് ആശുപത്രി പ്രസിഡണ്ട്, മുതിർന്ന കോൺഗ്രസ് നേതാവ് കണ്ടോത്ത് ഗോപിയാണ് വൈസ് പ്രസിഡന്റ് ഇന്ന് രാവിലെ പത്തു മണിയോടെയാണ് യു.ഡി.എഫ് ഭരണസമിതി തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയുടെ ഭരണ ചുമതല ഏറ്റെടുത്തത്.
മമ്പറം ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് പാനൽ ഇന്ന് രാവിലെ പത്തു മണിയോടെ ചുമതലയേൽക്കാൻ ഡി.സി.സി തീരുമാനിക്കുകയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിലാണ് ഭരണസമിതി ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റും നേടിയാണ് യു.ഡി.എഫ് ഭരണം തൂത്തുവാരിയത്.
1700 പേർ പോൾ ചെയ്ത തെരഞ്ഞെടുപ്പിൽ വോട്ടേണ്ണിയപ്പോൾ യു.ഡി.എഫ് പാനലിന് ഭൂരിപക്ഷം ലഭിച്ചു 12 അംഗ ഡയറക്ടർ ബോർഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് സാജു കെ, കണ്ടോത്ത് ഗോപി ,അഡ്വ.കെ.ശുഹൈബ്, അഡ്വ.സി.ജി അരുൺ, സി.കെ ദിലീപ്, മിഥുൻ മാറോളി, എൻ.മുഹമ്മദ്, സുശീൽ ചന്ദ്രോത്ത്, മീ റാ സുരേന്ദ്രൻ (വനിതാ സംവരണം ) മനോജ് അണിയാരത്ത് (എസ്.സി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
15 അംഗ ഡയറക്ട് ബോർഡിൽ ജീവനക്കാരുടെ പ്രതിനിധിയായി ഒരാളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു ഞായറാഴ്‌ച്ച രാവിലെ മുതൽ ഒരു പൊതു തിരഞ്ഞെടുപ്പിന്റെ ആവേശം വിതറുന്ന രീതിയിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. മമ്പറം ദിവാകരന്റെ പാനലിനെയാണ് സുധാകര പക്ഷം തോൽപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്