- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിളക്ക് മതചിഹ്നമല്ലെന്ന് പറഞ്ഞത് ചൊടിപ്പിച്ചു; മമ്മൂട്ടിയെ കൊന്ന് കൊലവിളിച്ച് ഇസ്ലാമിക മൗലിക വാദികൾ; പിന്തുണയേകി സാധാരണ മുസ്ലീങ്ങൾ; വിഷയം ചൂടു പിടിപ്പിച്ചു സംഘപരിവാറും; സോഷ്യൽ മീഡിയയിൽ സർവ്വതും നിലവിളക്ക് മയം
ഇന്ന് ആദ്യ അന്താരാഷ്ട്ര യോഗദിനം കൊണ്ടാടുമ്പോൾ സ്വാഭാവികമായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് അതാണ്. പ്രത്യേകിച്ച് നിർബന്ധിത യോഗയ്ക്ക് എതിരെ ഒരു വിഭാഗം പ്രതിഷേധം ഉയുർത്തുമ്പോൾ. എന്നാൽ ഇന്നലേയും ഇന്നും മലയാളികളുടെ സൈബർ ഇടത്തിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായത് മമ്മൂട്ടിയുടെ ഒരു പരാമർശമായിരുന്നു. ഒരു ചടങ്ങിൽ പങ്കെടുക്കവേ വിദ
ഇന്ന് ആദ്യ അന്താരാഷ്ട്ര യോഗദിനം കൊണ്ടാടുമ്പോൾ സ്വാഭാവികമായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് അതാണ്. പ്രത്യേകിച്ച് നിർബന്ധിത യോഗയ്ക്ക് എതിരെ ഒരു വിഭാഗം പ്രതിഷേധം ഉയുർത്തുമ്പോൾ. എന്നാൽ ഇന്നലേയും ഇന്നും മലയാളികളുടെ സൈബർ ഇടത്തിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായത് മമ്മൂട്ടിയുടെ ഒരു പരാമർശമായിരുന്നു.
ഒരു ചടങ്ങിൽ പങ്കെടുക്കവേ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചതിനെ കുറിച്ച് മമ്മൂട്ടി നടത്തിയ പരമാർശമാണ് രണ്ട് ദിവസമായി ചൂടൻ ചർച്ചകൾക്ക് കാരണമായിക്കുന്നത്. സാധാരണ ഒരു പോസ്റ്റിനു പോലും അനേകം കമന്റുകളാണ് ഒഴുകിയെത്തുന്നത്
വിളക്ക് കൊളുത്തുന്നത് ഭാരതീയ സംസ്‌കാരം ആണ് ...അജ്ഞത മാറ്റി അറിവ് നല്കുക അല്ലെങ്കിൽ അന്ധകാരം മാറ്റി വെളിച്ചം നൽകുക അതും അല്ലെങ്കിൽ നന്മയിലേക്ക് നയിക്കുക എന്നതാണ് ഉദ്യേശിക്കുന്നത് ...മമ്മൂക്ക പറഞ്ഞതാണ് അതിന്റെ ശരി ..അതിനെ മതവും ആയി കൂട്ടി കുഴയ്‌ക്കേണ്ട ...ഹിന്ദു മതത്തിനും ,ഇസ്ലാം മതത്തിനും, ക്രിസ്ത്യൻ മതത്തിനും മറ്റേതു മതത്തിനും ഒരുപാട് മുകളിൽ ആണ് കോയാ നമ്മുടെ ഈ ഇന്ത്യ...നിലവളിക്ക് കത്തിക്കാൻ മടിച്ച വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിനെ ഉപദേശിച്ച മമ്മൂട്ടിയുടെ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഈ വിവാദത്തിൽ സാധാരണ മുസ്ലിം സ്വീകരിക്കുന്ന നിലപാടിന്റെ നേർ ചിത്രമാണ് ഇത്. എന്നാൽ കടുത്ത വർഗ്ഗീയവാദികൾ മമ്മൂട്ടിയെ പിന്തുണയ്ക്കുന്നില്ല.
വിദ്യാഭ്യാസമന്ത്രിയെ പൊതുചടങ്ങിൽ കളിയാക്കിയതിന് സൂപ്പർ താരത്തെ കണക്കിന് കുറ്റം പറയുന്നു. സിനിമയിൽ അഭിനയിക്കുന്നത് സുന്നത്താണെന്ന് പോലും പറയും മമ്മൂട്ടി. മമ്മൂട്ടി താങ്കൾ വിളക്ക് കൊളുത്തിക്കൊള്ളൂ . സിനിമയിൽ ഇസ്ലാമികമതപ്രകാരം ഹറാമായ അന്യസ്ത്രീകളെ തൊട്ടുരുമ്മി . കെട്ടിപ്പിടിച്ച് അഭിനയിച്ചോളൂ . ഒരാളും കുററം പറയില്ല . കാരണം ഇസ്ലാമിക മൂല്യങ്ങളേക്കാൾ ഇഹലോകജീവിതത്തിന് പ്രാധാന്യം കല്പിക്കുന്ന അങ്ങേക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശം ഒരു മതേതര രാഷ്ട്രമായ ഇന്ത്യയിലുണ്ട് . എന്ന് കരുതി ഒരു തികഞ്ഞ മത വിശ്വാസിയെ ചോദ്യം ചെയ്യാൻ ഇസ്ലാമിനെ കുറിച്ച് വാചാലനാവാൻ അൽപ്പ വിശ്വാസിയായ അങ്ങേക്കവകാശമില്ലെന്നാണ് അവർക്ക് പറയാനുള്ളത്.
വിളക്ക് കത്തിക്കുക എന്നത് ഒരു തെറ്റ് ആയി കാണാൻ കഴിയില്ല എന്നു മാത്രമല്ല ജാതിമതഭേദമില്ലാതെ തന്നെ എല്ലാവരും ആഘോഷങ്ങളിൽ ചെയ്യുന്നതാണ് . മന്ത്രിക്ക് കത്തിക്കാതിരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഭരണഘടനാ പദവി വഹിക്കുന്ന മന്ത്രി പൊതുവേദികളിൽ മിനിമം പക്വത കാണിക്കണം... മതത്തെ കെട്ടിപ്പിടിച്ച് ജീവിക്കണം എന്നുണ്ടെങ്കിൽ അയാൾക്ക് വേണ്ടുവോളം സ്വാതന്ത്ര്യം ഉണ്ടല്ലോ. ...അയാളോട് പള്ളിയിൽ പോകരുതെന്നോ മതാചാരങ്ങൾ പേഴ്‌സണലായി ചെയ്യരുതെന്നോ ആരും പറഞ്ഞിട്ടില്ല... പല മതസ്ഥർ തിങ്ങി നിറഞ്ഞ സദസ്സുകളിൽ ഇങ്ങനെയുള്ള നിലപാടുകൾ സ്വീകരിക്കുന്നത് മറ്റുള്ളവരിൽ എന്താണ് ചിന്തിക്കാൻ ഇട നൽകുക? സാസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല ..അതുകൊണ്ട് ആ പണി നിർ ത്തി പള്ളിയിൽ മുക്രി പണി എടുക്കുന്നതാണ് നല്ലത് ..കാരണം ഭരണഘടന അനുസരിച്ച് സത്യാപ്രതിഞ്ഞ ചെയ്ത മന്ത്രിമാർ മതേതരത്തമാണ് ഉയർത്തി പിടിക്കേണ്ടത് ...അല്ലാതെ മത തീവ്രവാദം വളർത്തുകയല്ല വേണ്ടെതെന്ന് ഹിന്ദുത്വവാദികളും അഭിപ്രായപ്പെടുന്നു. അങ്ങനെ ചർച്ച കനക്കുകയാണ്.
പൊതുചടങ്ങിൽ നിലവിളക്കു കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിന് നടൻ മമ്മൂട്ടിയുടെ വിമർശനമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. വിളക്കുകൊളുത്തൽ ഏതെങ്കിലും മതത്തിന്റെ ആചാരമല്ലെന്നും ഇത്തരത്തിലുള്ള തെറ്റായ ധാരണകൾ മുസ്ലിം ലീഗ് അവസാനിപ്പിക്കണമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. വായനാ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് മമ്മൂട്ടിയുടെ വക ഉപദേശം ലഭിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മമ്മൂട്ടി വിളക്ക് കൊളുത്തി. തുടർന്ന് വിളക്ക് കൊളുത്തുന്നതിനായി അബ്ദുറബിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം നിലവിളക്ക് കൊളുത്തിയില്ല. തുടർന്നാണ് വേദിയിൽ ഇതേക്കുറിച്ച് ചർച്ച നടന്നത്.
ഉദ്ഘാടന ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ ആചാരമല്ലെന്നു മമ്മൂട്ടി പറഞ്ഞു. താനും ഒരു മുസ്ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും നിലവിളക്കും കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നമെന്നും മമ്മൂട്ടി ചോദിച്ചു. മുസ്ലിംലീഗ് ഇത്തരംവിശ്വാസങ്ങൾ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
വിവരക്കേട് സൂപ്പർ താരമല്ല, ആരു പറഞ്ഞാലും വിവരക്കേടു തന്നെയെന്നാണ് മന്ത്രി പി കെ അബ്ദുറബിനെ അനുകൂലിക്കുന്നവർ പറയുന്നത്. സിനിമയിൽ ആയിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞതെങ്കിൽ തമാശ കേട്ടതായി കരുതി ചിരിക്കാമായിരുന്നു. മതേതരത്വം തെളിയിക്കാൻ കഷ്ടപ്പെടുകയാണ് മമ്മൂട്ടിയെന്നും മന്ത്രിക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളിൽ പറയുന്നു. ഗ്ലാമറുണ്ടെന്നു കരുതി വിവരമുണ്ടാകണമെന്നില്ല എന്നും മമ്മൂട്ടിയെ കളിയാക്കുന്നുണ്ട്.
ഇസ്ലാമിന്റെ നിയമത്തിൽ മമ്മൂട്ടി അഭിപ്രായം പറഞ്ഞാൽ നീയൊക്കെ മൂക്ക് ചെത്തുമോ എന്നാക്രോശിച്ച് മമ്മൂട്ടിയെ പിന്തുണച്ചും ഫേസ്‌ബുക്കിൽ ആരാധകർ ലീഗുകാർക്കെതിരെ വാക്ശരങ്ങൾ എയ്യുന്നുണ്ട്. 'പതിറ്റാണ്ടുകളായി സിനിമാമേഖലയിലെ മുഴുവൻ പ്രലോഭനങ്ങളെയും അതിജീവിച്ചു, ഉത്തമ കുടുംബ നാഥനും, ഭർത്താവും, പിതാവും, സാമൂഹ്യ ജീവിയും, പ്രചോദനമേകുന്നവനും, മാതൃകാ പുരുഷനും, സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനും, സർവ്വോപരി സ്വന്തം ശരീരവും മനസ്സും ഒരു സന്യാസിയെപ്പോലെ സ്ഫുടം ചെയ്തു സൂക്ഷിക്കുന്നവനുമായ മമ്മൂട്ടിയെ തെറി പറയാൻ നീയൊക്കെ ആര് ഒണക്ക ലീഗുകാരാ ..?' എന്നാണ് ആരാധകർ ചോദിക്കുന്നത്.
'അശ്ലീല മാപ്പിള ആൽബം പിടിക്കുന്നവൻ വരെ വ്യഭിചാര കഥകളിൽ നായകന്മാരകുമ്പോൾ ഒന്നേമുക്കാൽ ചക്ക്രത്തിന്റെ മഞ്ഞ ഓൺലൈൻ മാസികയിൽ പോലും ഒരു ഗോസ്സിപ്പ് കഥയിൽ പോലും നായകനാവാത്തവൻ ആണ് മമ്മൂട്ടി'യെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
നാൽപ്പത്തിമൂന്നു ലക്ഷം കുട്ടികൾ പാഠപുസ്തകം ലഭിക്കാതെ നരകിക്കുന്നുണ്ട്.അതിലേറെ വിദ്യാർത്ഥികൾ പഠിപ്പ് കഴിഞ്ഞു സർട്ടിഫിക്കറ്റ് ലഭിക്കാതെ നിൽക്കുന്നു. കേരള ഹൈക്കോടതിയിൽ ഫലം പ്രഖ്യാപിക്കാൻ , ഉന്നത പഠനത്തിനു പോകാൻ കുട്ടികൾ കൊടുത്ത ഡസൻ കണക്കിന് ഹർജികളും കെട്ടിക്കിടക്കുന്നുണ്ട്. അപ്പോഴാണ് ലീഗുകാർ മമ്മൂട്ടിയെ facebook വഴി മതം പഠിപ്പിക്കുന്നത്. കോഴിക്കോട് എയർപ്പോര്ട്ടിനു മുകളിൽ ദേശീയ പതാക ചവിട്ടിമെതിച്ച് പച്ചക്കൊടി നാട്ടിയ നീയൊക്കെ മമ്മൂട്ടി എന്ന പദം പോലും ഉച്ചരിക്കരുതെന്നാണ് ആരാധകർ പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ചടങ്ങിൽ നിന്ന് നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ അദ്ധ്യാപകർ പച്ചസാരി ധരിക്കണമെന്ന നിർദ്ദേശവും വ്യാപക എതിർപ്പിന് വഴിവച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ഔദ്യോഗിക വസതിയായ ഗംഗയുടെ പേര് മാറ്റിയ അബ്ദുറബ്ബിന്റെ നടപടിയും വിവാദമായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയ ചർച്ച ചെയ്ത വിമർശനങ്ങളാണ്.