കുടുംബത്തിൽ പുതിയൊരു അതിഥി കൂടിയെത്തിയതിന്റെ സന്തോഷത്തിലാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും കുടുംബവും. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ദുൽഖറിനും അമാലുവിനും പെൺകുഞ്ഞ് പിറന്നത്. ദുൽഖർ കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്ക് വച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ കുടുംബത്തിന്റെ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മമ്മൂട്ടിയുടേയും അമാലിന്റേയും ചിത്രങ്ങളാണ്. അമാലിനെ ചേർത്ത് നിർത്തിക്കൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് ആരാധകർക്കിടയിൽ ലഭിച്ചത്.അമാൽ സൂഫിയയുടെ പ്രസവത്തോട് അടുപ്പിച്ച് വീട്ടിൽ നടന്ന 'ബേബി ഷോവർ' ചടങ്ങിന്റെ ചിത്രങ്ങൾ ആണ് പ്രചരിക്കുന്നത്.ബേബി ഷോവർ ചടങ്ങിൽ അമാലിന്റെയും ദുൽഖറിന്റെയും അടുത്ത സുഹൃത്തായ നസ്‌റിയയും എത്തിയിരുന്നു.

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹവാർഷിക ദിനത്തിൽ തന്നെയായിരുന്നു ദുൽഖറിനും അമാലിനും പെൺകുഞ്ഞ് പിറന്നതും. പുതിയ ചിത്രമായ സിഐഎ റിലീസ് ചെയ്ത ദിവസം തന്നെയാണ് ദുൽഖർ അച്ഛനായത്.സ്വർഗത്തിൽ നിന്നും തനിക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നെന്നും എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു എന്നുമായിരുന്നു മകളുടെ വരവിനെ കുറിച്ചുള്ള ദുൽഖറിന്റെ വാക്കുകൾ.2011 ഡിസംബറിലായിരുന്നു ദുൽഖറിന്റേയും അമാലിന്റേയും വിവാഹം. ആർകിടെക്റ്റ് ആയിരുന്ന അമാലിന്റെ യഥാർത്ഥ പേര് സൂഫിയ എന്നാണ്.