- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിയിലെ പ്രണവിനെ സഹായിക്കാൻ മോഹൻലാൽ എത്തിയെങ്കിൽ കാപ്റ്റനിൽ ജയസൂര്യയെ സഹായിക്കാൻ താരമൂല്യവുമായി എത്തുന്നത് മമ്മൂട്ടി; മമ്മൂക്കയുടെ സാന്നിധ്യം ആവേശമാക്കാൻ ഫാൻസും രംഗത്ത്
കൊച്ചി: വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ജയസൂര്യയുടെ ക്യാപ്റ്റനിൽ അഭിനിക്കാൻ സാക്ഷാൻ മമ്മൂട്ടിയും. സിനിമയിലെ മമ്മൂട്ടിയുടെ സാന്നിധ്യം നേരത്തേയും ചർച്ചയായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ വേഷം എന്തെന്നത് ഇതുവടെ അതീവ രഹസ്യമായിരുന്നു. ഇന്നലെ അവസാന എഡിറ്റിംഗിനായി തിരുവനന്തപുരത്തെ വിസ്മയ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തിന്റെ വിശദാംശങ്ങൾ വ്യക്തമാകുന്നത്. വി പി സത്യനും ഭാര്യയും ഒരു റസ്‌റ്റോറന്റിൽ വച്ച് കണ്ട് മുട്ടിയതാണ് സീൻ. ഈ സീനിൽ വച്ച് മാസ് ഡയലോഗിലൂടെയാണ് മമൂക്ക വിപി സത്യനെ ഉപദേശിക്കുന്നത്. മോഹൻലാലിന്റെ മകൻ പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം ആദിയിലൂടെയായിരുന്നു. ഈ ചിത്രത്തിൽ ഹോട്ടലിൽ വച്ച് മോഹൻലാലിനെ പ്രണവ് കാണുന്ന സീനുണ്ട്. കൈയടികളോടെയാണ് ഇത് തിയേറ്ററുകൾ ഏറ്റെടുത്തത്. സമാന രീതിയിലുള്ള സീനാണ് ക്യാപ്ടനിലും ഉള്ളത്. കേരളാ ഫുട്‌ബോളിലെ സൂപ്പർതാരവും മലയളാത്തിലെ സൂപ്പർ നായകനും തമ്മിലുള്ള കൂടിക്കാഴ്ചയായാണ് അത് ക്യാപ്ടനിൽ എത്തുക. ഏറെ ആവേശത്തോടെ മമ്മൂട്ടി ഫാൻസും ക്യാപ്ടനെ ഏറ്റെടുക്കുമ
കൊച്ചി: വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ജയസൂര്യയുടെ ക്യാപ്റ്റനിൽ അഭിനിക്കാൻ സാക്ഷാൻ മമ്മൂട്ടിയും. സിനിമയിലെ മമ്മൂട്ടിയുടെ സാന്നിധ്യം നേരത്തേയും ചർച്ചയായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ വേഷം എന്തെന്നത് ഇതുവടെ അതീവ രഹസ്യമായിരുന്നു. ഇന്നലെ അവസാന എഡിറ്റിംഗിനായി തിരുവനന്തപുരത്തെ വിസ്മയ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തിന്റെ വിശദാംശങ്ങൾ വ്യക്തമാകുന്നത്. വി പി സത്യനും ഭാര്യയും ഒരു റസ്‌റ്റോറന്റിൽ വച്ച് കണ്ട് മുട്ടിയതാണ് സീൻ. ഈ സീനിൽ വച്ച് മാസ് ഡയലോഗിലൂടെയാണ് മമൂക്ക വിപി സത്യനെ ഉപദേശിക്കുന്നത്.
മോഹൻലാലിന്റെ മകൻ പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം ആദിയിലൂടെയായിരുന്നു. ഈ ചിത്രത്തിൽ ഹോട്ടലിൽ വച്ച് മോഹൻലാലിനെ പ്രണവ് കാണുന്ന സീനുണ്ട്. കൈയടികളോടെയാണ് ഇത് തിയേറ്ററുകൾ ഏറ്റെടുത്തത്. സമാന രീതിയിലുള്ള സീനാണ് ക്യാപ്ടനിലും ഉള്ളത്. കേരളാ ഫുട്‌ബോളിലെ സൂപ്പർതാരവും മലയളാത്തിലെ സൂപ്പർ നായകനും തമ്മിലുള്ള കൂടിക്കാഴ്ചയായാണ് അത് ക്യാപ്ടനിൽ എത്തുക. ഏറെ ആവേശത്തോടെ മമ്മൂട്ടി ഫാൻസും ക്യാപ്ടനെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുമായാണ് മമ്മൂട്ടിയുടെ സപ്രൈസ് പാക്കേജ് ക്യാപറ്റനിൽ ഒരുക്കിയിരിക്കുന്നത്. നേരത്തെയും ചില ചിത്രങ്ങളിൽ മമ്മൂട്ടി അതിഥിതാരമായി അഭിനയിച്ചിരുന്നു. ഈ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളുമായി.
മോഹൻലാൽ നായകനായ നമ്പർ ട്വന്റി മദ്രാസ് മെയിൽ, നരസിംഹം അതിഥിതാരമായെത്തി കൈയടി നേടിയവയാണ്. ഇതിന് സമാനമായി ക്യാപ്റ്റനെ ഹിറ്റാക്കാനും മമ്മൂട്ടിയുടെ സാന്നിധ്യം കരുത്താകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ജയസൂര്യയുടെ ആട് 2 വമ്പൻ വിജയമായിരുന്നു. ഇതും ക്യാപ്റ്റനെ സൂപ്പറാക്കുമെന്നാണ് വിലയിരുത്തൽ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ജീവിതം അഭ്രപാളികളിൽ മലയാളികളും ഏറ്റെടുത്തു. അതിന് സമാനമായത് ഇവിടേയും സംഭവിക്കുമെന്നാണ് പ്രതീക്ഷ.
മലയാളികളുടെ അഭിമാനമായ ഫുട്ബോൾ താരം വി.പി.സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ. മാധ്യമ പ്രവർത്തകനായ പ്രജേഷ് സെൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. വി.പി. സത്യന്റെ ഭാര്യയുടെ വേഷത്തിൽ അനുസിത്താരയാണ് എത്തുന്നത്. സ്പോർട് ഡ്രാമയാണ് ചിത്രം. ഗുഡ് വിൽ എന്റർടൈയിനറുടെ ബാനറിൽ ടി. എൽ ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, സിദ്ദിഖ്, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
ഫെബ്രുവരി 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും. വി.പി. സത്യനായി വേഷമിടുന്ന ജയസൂര്യയുടെ ഭാവപ്പകർച്ചകളുള്ള ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. അനുസിത്താരയുടെ ക്യാരക്ടർ ടീസറും സൂപ്പർ ഹിറ്റാണ്.