- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്ഥാനാർത്ഥി അടുത്ത സുഹൃത്ത്, മറ്റൊരാൾ ഏറ്റവും അടുപ്പമുള്ള സഹപ്രവർത്തകനും; അരൂരിൽ നടൻ സിദ്ധിഖും എ എം ആരിഫും കൊമ്പു കോർക്കുമ്പോൾ കൺഫ്യൂഷനിലായത് മമ്മൂട്ടി; ആർക്ക് വേണ്ടിയും പ്രചരണത്തിന് പോകില്ലെന്ന നിലപാടിൽ മെഗാ സ്റ്റാർ
ആലപ്പുഴ: മമ്മൂട്ടിയെ കൺഫ്യൂഷനിലാക്കി സിദ്ധീഖും ആരിഫും. നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിൽ അങ്കംകുറിക്കുന്നത് സി പി എമ്മിലെ സിറ്റിങ് എം എൽ എ അഡ്വ. എ എം ആരീഫും കോൺഗ്രസ് അനുഭാവിയായ നടൻ സിദ്ധിഖുമാണ്. യു ഡി എഫ് കുത്തകയായ അരൂർ കഴിഞ്ഞ രണ്ടുപ്രാവശ്യമായി താരപരിവേഷത്തിൽ ആരിഫ് കൈയടക്കിവച്ചിരിക്കുകയാണ്. കെ ആർ ഗൗരിയമ്മ എക്കാലവും ജയിച്ചുവന്നിരുന്ന അരൂരിൽ ആരിഫ് എത്തിയാണ് ചെങ്കൊടി പാറിച്ചത്. ഇതിനു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഒരുകൈ സഹായവുമുണ്ടായിരുന്നു. ആരിഫുമായി ഏറെ ചങ്ങാത്തമുള്ള മമ്മൂട്ടിക്ക് ഇക്കുറി പ്രചരണത്തിന് എത്താൻ കഴിയില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അരൂർ നിയോജക മണ്ഡലം മമ്മൂട്ടിയുടെ സ്വന്തം നാടായ ചെമ്പുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ്. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ ആരു ജയിച്ചുവന്നാലും ചെമ്പിനും ഗുണം ഉണ്ടാകും. പക്ഷെ മഹാനടന് ഇക്കുറി ആരെയും സഹായിക്കാൻ കഴിയില്ല. കാരണം ആരിഫുമായുള്ള സൗഹൃദം ഉപേക്ഷിക്കാനും കഴിയില്ല. സിനിമയിൽ നിഴൽപോലെ സഞ്ചരിക്കുന്ന സിദ്ദിഖിനെ കൈവിടാനും പറ്റി
ആലപ്പുഴ: മമ്മൂട്ടിയെ കൺഫ്യൂഷനിലാക്കി സിദ്ധീഖും ആരിഫും. നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിൽ അങ്കംകുറിക്കുന്നത് സി പി എമ്മിലെ സിറ്റിങ് എം എൽ എ അഡ്വ. എ എം ആരീഫും കോൺഗ്രസ് അനുഭാവിയായ നടൻ സിദ്ധിഖുമാണ്. യു ഡി എഫ് കുത്തകയായ അരൂർ കഴിഞ്ഞ രണ്ടുപ്രാവശ്യമായി താരപരിവേഷത്തിൽ ആരിഫ് കൈയടക്കിവച്ചിരിക്കുകയാണ്. കെ ആർ ഗൗരിയമ്മ എക്കാലവും ജയിച്ചുവന്നിരുന്ന അരൂരിൽ ആരിഫ് എത്തിയാണ് ചെങ്കൊടി പാറിച്ചത്. ഇതിനു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഒരുകൈ സഹായവുമുണ്ടായിരുന്നു. ആരിഫുമായി ഏറെ ചങ്ങാത്തമുള്ള മമ്മൂട്ടിക്ക് ഇക്കുറി പ്രചരണത്തിന് എത്താൻ കഴിയില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
അരൂർ നിയോജക മണ്ഡലം മമ്മൂട്ടിയുടെ സ്വന്തം നാടായ ചെമ്പുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ്. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ ആരു ജയിച്ചുവന്നാലും ചെമ്പിനും ഗുണം ഉണ്ടാകും. പക്ഷെ മഹാനടന് ഇക്കുറി ആരെയും സഹായിക്കാൻ കഴിയില്ല. കാരണം ആരിഫുമായുള്ള സൗഹൃദം ഉപേക്ഷിക്കാനും കഴിയില്ല. സിനിമയിൽ നിഴൽപോലെ സഞ്ചരിക്കുന്ന സിദ്ദിഖിനെ കൈവിടാനും പറ്റില്ല. ചുരുക്കത്തിൽ, മഹാനടൻ ആരെ കൊള്ളും ആരെ തള്ളും... സർവ്വത്ര കൺഫ്യൂഷൻ. ആരുവന്നാലും തനിക്ക് പ്രശ്‌നമില്ലെന്ന് പറയാനേ മമ്മൂട്ടിക്ക് തൽക്കാലം തരമുള്ളു.
അതേസമയം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ കോൺഗ്രസിന് രണ്ടുലക്ഷ്യമാണുള്ളത്. താരപരിവേഷത്തിൽ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കുക. മറ്റൊന്ന് ആരിഫിനായി മണ്ഡലത്തിലേക്ക് ഒഴുകിയെത്തുന്ന താരങ്ങൾക്ക് തടയിടുക. കോൺഗ്രസ് ഇക്കാര്യത്തിൽ ഏതാണ്ടു വിജയിച്ചു കഴിഞ്ഞു. സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽതന്നെ വലിയ വടംവലിയാണ് നടന്നത്. ഡി സിസി പ്രസിഡന്റ് എ എ ഷുക്കൂർ മൽസരിച്ചു തോറ്റ സ്ഥലമാണിത്. ഇവിടെ മാറിയ സാഹചര്യത്തിൽ വീണ്ടും മൽസരിച്ച് ജയിക്കാമെന്ന മോഹത്തോടെയാണ് ഷുക്കൂർ കരുക്കൾ നീക്കിയത്. പെട്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അപ്രതീക്ഷിത നീക്കം ഉണ്ടായത്.
കൈവിട്ട സീറ്റുകളും സ്വാനാർത്ഥിത്വം കൊണ്ട് പെട്ടെന്നു പിടിച്ചെടുക്കാവുന്നതുമായ സീറ്റിൽ തെളിവുള്ളവരെ നിർത്താനാണു തീരുമാനമായത്. ഗ്രൂപ്പ് പോരിൽ ഉഴലുന്ന കോൺഗ്രസിൽ സിദ്ദിഖിന്റെ സാന്നിദ്ധ്യം അയവുവരുത്തുമെന്നും നേതൃത്വം കരുതുന്നുണ്ട്. മാത്രമല്ല ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ഷുക്കൂറിന് സമീപകാലത്ത് അസ്വാരസ്യങ്ങൾ വന്നുപെട്ടിരുന്നു. ബി എസ് എൻ എല്ലുമായി ബന്ധുക്കൾ ഉണ്ടാക്കിയ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുട്ടനാടൻ പാക്കേജിൽ കരാറുകാർക്ക് വഴിവിട്ട സഹായം ചെയ്തതും പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല ആരിഫിന്റെയും സ്ഥിതി. പാർട്ടിക്കുള്ളിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ആരിഫും ഇപ്പോൾ സ്ഥാനാർത്ഥിയായിട്ടുള്ളത്.
അല്പകാലം വി എസ് അനുകൂല നിലപാടെടുത്ത ആരിഫിന് പാർട്ടി കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പാർട്ടിയുടെ ജില്ലയിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവ് ജി സുധാകരനുമായി കുട്ടനാട്ടിൽ കൊമ്പുകോർത്തതും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആരിഫിന് പ്രതിസന്ധി തീർത്തിരുന്നു. അവസാന നിമിഷം വരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന ആരിഫിന് മണ്ഡലത്തിൽ സിദ്ദിഖ് മൽസരിക്കാനെത്തിയതാണ് വീണ്ടും അവസരമൊരുക്കിയത്. സിദ്ധിഖുമായി പിടിച്ചുനിൽക്കാൻ തൽക്കാലം മുൻപാർട്ടി സെക്രട്ടറി സി ബി ചന്ദ്രബാബുവിന് കെൽപ്പില്ലാത്തതും ആരിഫിന് തുണയായി. മറിച്ചായിരുന്നെങ്കിൽ സി ബി ചന്ദ്രബാബു അരൂരിൽ സി പി എം സ്ഥാനാർത്ഥിയായി പ്രവർത്തിച്ചു തുടങ്ങിയേനെ.
ഏതായാലും അരൂരുകാർ അഭ്രപാളികളിൽ മാത്രം കണ്ടുപരിചയിച്ച ഈ സുന്ദര വില്ലനെ ഇനി നേരിട്ടു കണ്ട് ആസ്വദിക്കാനുള്ള അവസരം കൈവന്നു കഴിഞ്ഞു. ഈ ആസ്വാദനം വോട്ടുകളായാൽ ആരിഫിന്റെ പണി പാളിയതുതന്നെ.