- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ; പൂർണ്ണമായും സൗണ്ട് പ്രൂഫ്; ബെഡ് റൂമും കിച്ചൻ സൗകര്യവും ഹോം തിയേറ്റർ സൗകര്യവും; എക്സർസൈസ് ചെയ്യാൻ വേണ്ടി മിനി ജിമ്മും; ചരിലിക്കുന്ന കൊട്ടാരമായി മമ്മൂട്ടിയുടെ പുതിയ കാരവാൻ; കാരവൻ പുതിയതെങ്കിലും ഇഷ്ട നമ്പർ KL 07 CU 369 തന്നെ; ഓജസ് ഓട്ടോമൊബൈൽസ് പുറത്തുവിട്ട ചിത്രങ്ങൾ വൈറൽ
കൊച്ചി: മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വാഹനങ്ങളോടുള്ള കമ്പം ഏറെ പ്രശസ്തമാണ്. സിനിമക്കൊപ്പം തന്നെ അദ്ദേഹം കൊണ്ടു നടക്കുന്ന സ്വപ്നമാണ് റോഡിൽ ചീറിപ്പായുന്ന സൂപ്പർ കാറുകൾ. ഇപ്പോഴിതാ കോവിഡ് കാലത്ത് സിനിമാ തിരക്കുകളിലേക്ക കടക്കാൻ താരം ഉഗ്രനൊരു കാരവാൻ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ പുത്തൻ കാരവാൻ സിനിമാ ചർച്ചകളിലേക്കും വാഹനപ്രേമികളുടെ മനസിലേക്കും അതിവേഗം ഓടിക്കയറുകയാണ്. സൈബർ ഇടത്തിലും വൈറലായ വാഹനം ശരിക്കുമൊരു സഞ്ചരിക്കുന്ന കൊട്ടാരമാണ്.
ആധുനിക സൗകര്യങ്ങൾ നിറയുന്ന കാരവാൻ കോവിഡിന് മുൻപ് തന്നെ സജ്ജമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് ലോക്ഡൗണിന് ശേഷം ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി അദ്ദേഹം എത്തിയപ്പോഴാണ് പുതിയ കാരവൻ ഉപയോഗിച്ചത്. സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ, പൂർണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകൾ. ബെഡ്റൂം, കിച്ചൻ സൗകര്യവും വാഹനത്തിലുണ്ട്. കടുംനീലയും വെള്ളയും നിറമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.
നടന്റെ പ്രിയ നമ്പരായ 369 ആണ് കാരവനും നൽകിയിരിക്കുന്നത്. KL07CU369 ആണ് രജിസ്ട്രേഷൻ നമ്പർ. മുഹമ്മദുകുട്ടി പി.ഐ എന്ന പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് നാല് 2020നാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഓജസ് ബോഡിവർക്സ് നിർമ്മിച്ച വാഹനത്തെ ചലിക്കുന്ന കൊട്ടാരം എന്നുതന്നെ വിശേഷിപ്പിക്കാം.
ഭാരത് ബെൻസ് 1623 ബി.എസ് ആറ് ഷാസിയിൽ ബോഡികെട്ടിയാണ് കാരവൻ നിർമ്മിച്ചത്. സാധാരണ യാത്രയ്ക്ക് കൂടി അനുയോജ്യമായ തരത്തിൽ ആണ് പുതിയ കാരവാൻ ഒരുക്കിയിരിക്കുന്നത്. ബെഡ്റൂം അടക്കമുള്ള സൗകര്യങ്ങളും കാരവാനിലുണ്ട്. കടും നീലയും വെള്ളയുമാണ് കാരവാന് നൽകിയിരിക്കുന്ന നിറം.
സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ, പൂർണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകൾ. തിയേറ്റർ സംവിധാനത്തിന് സൈനേജ് ടിവികളും ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കേണ്ട സമയത്ത് ടിവി സംവിധാനം ഉയർന്നു വന്ന് വാഹനത്തിനകം തീയേറ്ററായി മാറുന്ന രീതിയിലാണ് സജ്ജീകരണം തിയേറ്റർ സംവിധാനങ്ങൾക്കായി യമഹയുടെ തീയേറ്റർ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. റോൾസ്റോയിസിലും മറ്റുമുള്ള ആകാശനീലിമ ആസ്വദിക്കാനുള്ള സൗകര്യവും വാഹനത്തിലുണ്ട്. പുറത്തേക്ക് കൂടി വികാസം പ്രാപിക്കുന്ന തരത്തിലാണ് ബെഡ് റൂം സംവിധാനം ഉയർത്തിയിരിക്കുന്നത്. ഫ്രിഡ്ജ്, ഓവൻ, സംവിധാനങ്ങളുടെ കിച്ചണും സജ്ജീകരിച്ചിരിക്കുന്നു.
ഒരാഴ്ചയോളം വെള്ളം ശേഖരിച്ച് വെക്കാനുള്ള കപ്പാസിറ്റിയാണ് കാരവാനിലെ വാട്ടർ ടാങ്കിനുള്ളത്. കുലുക്കം അനുഭവപ്പെടാതിരിക്കാൻ മുന്നിലും പിന്നിലും എയർ ബലൂണുകൾ സജ്ജീകരിച്ചിരിക്കുന്നു.രണ്ട്വശങ്ങളിലായി നിരവധി റിക്ലയിനർ സീറ്റുകൾകൂടി പിടിപ്പിച്ച വാഹനത്തിൽ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര ബോഡി നിർമ്മാതാക്കളായ ഓജസ് ഓട്ടോമൊബൈൽസാണ് കോതമംഗലം ഓജസാണ് മമ്മൂട്ടിയുടെ രണ്ടാമത്തെ കാരവാനും ഒരുക്കുന്നത്. ഇന്ത്യയിൽ കാരവാൻ നിർമ്മിക്കാൻ ലൈസൻസ് ഉള്ള ഏക സ്ഥാപനം കൂടിയാണ് ഓജസ്. വാഹന കമ്പക്കാരനായ നടൻ അടുത്തകാലത്ത് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോങ് വീൽബേസ് സ്വന്തമാക്കിയിരുന്നു.
വൺ, പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. നവാഗതനായ ജോഫിൻ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യർ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക സുപ്രധാന വേഷം ചെയ്യുന്നുണ്ട്.
ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും ഉടൻ ആരംഭിച്ചേക്കും. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെയായിരുന്നു കോവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നത്. ഇതോടെ മമ്മൂട്ടി പൂർണ്ണമായും വീടിനുള്ളിലേക്ക് ഒതുങ്ങുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ ബിലാലിന് വേണ്ടി നൂറ് ദിവസത്തോളമായിരുന്നു മമ്മൂട്ടി നീക്കി വെച്ചിരുന്നത്. കേരളത്തിന് പുറമേ കൊൽക്കത്തയിലും ചിത്രീകരണം പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്ത്യൻ അന്തിക്കാടും ഒരു ചിത്രം ആലോച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതും മാറ്റിവെച്ചിരിക്കുകയാണ്.
ാനം ചെയ്യുന്ന ചിത്രം, നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന സിനിമ തുടങ്ങിയ ചിത്രങ്ങളും മാറ്റി വെക്കപ്പെട്ടവയിൽ പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൺ, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ബാക്കി വർക്കുകളായിരിക്കും ആദ്യം തീർക്കുക. അതിന് പിന്നാലെ അമൽ നീരദ് ചിത്രത്തിലേക്കും കടക്കുമെന്നാണ് സൂചന. ഇങ്ങനെ വീണ്ടും സിനിമാ തിരക്കുകളിൽ സജീവമാകാൻ വേണ്ടിയാണ് മമ്മൂട്ടി പുതിയ കാരവാൻ സജ്ജീകരിക്കുന്നത്.
നിർമ്മാണം പൂർത്തിയായി വരുന്ന കാരവൻ ഓജസ് ഓട്ടോമൊബൈൽസ് ജനുവരി ആദ്യ വാരത്തോടെ മമ്മൂട്ടിക്ക് കൈമാറും. കാരവന്റെ നിർമ്മാണം പൂർണമായും മമ്മൂട്ടിയുടെ നിർദേശാനുസരണമാണ് സജ്ജീകരിച്ചത്. 2018ൽ നടപ്പാക്കിയ കാരവൻ നിർമ്മാണ കോഡ് പ്രകാരം ഏറ്റവും ഉന്നതമായ എ.ഐ.എസ് 124 സർട്ടിഫിക്കറ്റ് നേടിയ രാജ്യത്തെ ആദ്യത്തെ കാരവനാണിത്. നിരവധി കർശന പരിശോധനകൾക്കു ശേഷമാണ് സർട്ടിഫിക്കറ്റുകൾ നേടി കാരവൻ രജിസ്റ്റർ ചെയ്തത്. ആറുമാസം കൊണ്ടാണ് നിർമ്മിച്ചത്.
മറുനാടന് മലയാളി ബ്യൂറോ