- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2003ൽ നികത്തിയതെന്നു മമ്മൂട്ടി അവകാശപ്പെട്ട 3.74 ഏക്കർ യഥാർഥത്തിൽ നികത്തിയത് 2009ലോ? തണ്ണീർത്തടം നികത്തലിനെതിരായ പ്രതിഷേധവും കുടിവെള്ള വിതരണവും കേസിൽ നിന്നു രക്ഷനേടാനോ? മെഗാതാരത്തിന്റെ കിഴക്കമ്പലത്തെ ഭൂമി വീണ്ടും ചർച്ചയാകുന്നു
കൊച്ചി: തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെ പ്രതികരിച്ചും കുടിവെള്ളം കിട്ടാതെ വലയുന്ന മലയാളി കുടുംബങ്ങൾക്കു കുടിവെള്ളമെത്തിച്ചും നടൻ മമ്മൂട്ടി നടത്തുന്ന പ്രവർത്തനങ്ങൾ സംശയത്തിന്റെ നിഴലിൽ. കിഴക്കമ്പലത്ത് മെഗാതാരത്തിനുള്ള ഭൂമി സംബന്ധിച്ച വിവാദങ്ങളാണു താരത്തെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. 2003ൽ നികത്തിയത് എന്നു മമ്മൂട്ടി അവകാശപ്പെട്ട 3.74 ഏക്കർ യഥാർഥത്തിൽ നികത്തിയത് 2009-10 കാലഘട്ടത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതോടെയാണു താരത്തിന്റെ പ്രവൃത്തികൾ സംശയത്തിന്റെ നിഴലിലായത്. തണ്ണീർത്തടമായി പ്രഖ്യാപിച്ചിരുന്ന 3.5 ഏക്കറിലധികം ഭൂമിയാണ് കിഴക്കമ്പലം പഞ്ചായത്തിൽ നികത്തിയത്. എറണാകുളം ജില്ലയിലെ കുന്നത്തു നാട് താലൂക്കിൽ കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കമ്പലം വില്ലേജിൽ ബ്ലോക്ക് നമ്പർ 25 ൽ ഉൾപ്പെടുന്ന 354/1, 354/2, 354/3, 354/7, 354/13, 354/14, 354/15, 357/4 & 357/6 എന്നീ സർവ്വേ നമ്പരുകളിലായാണു മമ്മൂട്ടിക്കും ഭാര്യ സുൾഫത്തിനും സ്വന്തമായുള്ളത്. 3.74 ഏക്കർ വയൽ നികത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുന
കൊച്ചി: തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെ പ്രതികരിച്ചും കുടിവെള്ളം കിട്ടാതെ വലയുന്ന മലയാളി കുടുംബങ്ങൾക്കു കുടിവെള്ളമെത്തിച്ചും നടൻ മമ്മൂട്ടി നടത്തുന്ന പ്രവർത്തനങ്ങൾ സംശയത്തിന്റെ നിഴലിൽ. കിഴക്കമ്പലത്ത് മെഗാതാരത്തിനുള്ള ഭൂമി സംബന്ധിച്ച വിവാദങ്ങളാണു താരത്തെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്.
2003ൽ നികത്തിയത് എന്നു മമ്മൂട്ടി അവകാശപ്പെട്ട 3.74 ഏക്കർ യഥാർഥത്തിൽ നികത്തിയത് 2009-10 കാലഘട്ടത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതോടെയാണു താരത്തിന്റെ പ്രവൃത്തികൾ സംശയത്തിന്റെ നിഴലിലായത്. തണ്ണീർത്തടമായി പ്രഖ്യാപിച്ചിരുന്ന 3.5 ഏക്കറിലധികം ഭൂമിയാണ് കിഴക്കമ്പലം പഞ്ചായത്തിൽ നികത്തിയത്.
എറണാകുളം ജില്ലയിലെ കുന്നത്തു നാട് താലൂക്കിൽ കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കമ്പലം വില്ലേജിൽ ബ്ലോക്ക് നമ്പർ 25 ൽ ഉൾപ്പെടുന്ന 354/1, 354/2, 354/3, 354/7, 354/13, 354/14, 354/15, 357/4 & 357/6 എന്നീ സർവ്വേ നമ്പരുകളിലായാണു മമ്മൂട്ടിക്കും ഭാര്യ സുൾഫത്തിനും സ്വന്തമായുള്ളത്. 3.74 ഏക്കർ വയൽ നികത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഇതു സംബന്ധിച്ച ചർച്ചകൾ കൊഴുത്തത്.
മമ്മൂട്ടിക്ക് കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കർ ഭൂമി കരടു ഡേറ്റാ ബാങ്കിൽ നെൽവയലായി ഉൾപ്പെടുത്തിയതിന്റെ തെറ്റു തിരുത്തിക്കിട്ടാനുള്ള അപേക്ഷ പ്രാദേശികതല നിരീക്ഷണ സമിതി പരിഗണിച്ചു തീർപ്പാക്കാനായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. 2003-ൽ നികത്തിയ ഭൂമിയാണെന്നും 2008-ലെ നിയമപ്രകാരം നെൽവയലായി കാണാനാവില്ലെന്നും കാണിച്ചു മമ്മൂട്ടിയും ഭാര്യയും സമർപ്പിച്ച ഹർജിയിലാണു കോടതി നിർദ്ദേശം വന്നത്. കരടു ഡേറ്റാ ബാങ്കിലെ തെറ്റു തിരുത്താൻ പ്രാദേശികതല നിരീക്ഷണ സമിതിക്കു നൽകിയ നിവേദനത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി.
കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കർ ഭൂമി കരട് ഡേറ്റാ ബാങ്കിൽ നെൽവയലായി ഉൾപ്പെടുത്തിയതിന്റെ തെറ്റ് തിരുത്തിക്കിട്ടാനായാണ് മമ്മൂട്ടിയും ഭാര്യയും കോടതിയിൽ ഹർജി നൽകിയത്. കരടു ഡേറ്റാ ബാങ്കിലെ തെറ്റു തിരുത്താൻ കിഴക്കമ്പലം പഞ്ചായത്തിലെ പ്രാദേശികതല നിരീക്ഷണ സമിതിക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിക്ക് നിർദ്ദേശിക്കണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. 2003ലാണ് ഈ നെൽവയൽ നികത്തിയത്. അതുകൊണ്ടുതന്നെ 2008ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരം ഈ ഭൂമി നെൽവയൽ ആയി കാണാനാവില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ കലക്ടർ വഴി സ്പെഷ്യൽ അനുമതി വാങ്ങിയൊക്കെ രേഖ തിരുത്തൽ പതിവാണെങ്കിലും നിയമത്തിന്റെ വഴി തന്നെ തേടുകയായിരുന്നു മമ്മൂട്ടി.
എന്നാൽ, ഈ നീക്കം തിരിച്ചടിക്കുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. തണ്ണീർത്തടങ്ങൾ നികത്താതിരിക്കാൻ ആഹ്വാനം ചെയ്തും കടുത്ത വേനലിൽ കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന കേരളീയർക്ക് ജലം നൽകാൻ മുന്നിട്ടിറങ്ങിയും വാർത്തകളിൽ ഇടം നേടുകയാണിപ്പോൾ മമ്മൂട്ടി. എന്നാൽ കിഴക്കമ്പലം പഞ്ചായത്തിലെ ഭൂമി വിവാദങ്ങൾ മാത്രമാണ് നടനു സമ്മാനിക്കുന്നത്. അതിനാൽ തന്നെ നടനു രണ്ടുമുഖങ്ങളാണുള്ളതെന്ന വിമർശനവും ചില കോണുകളിൽ നിന്നുയരുന്നുണ്ട്.