- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താടിയും മുടിയും നീട്ടി വളർത്തി മാസ്കും കൂളിങ് ഗ്ലാസും ധരിച്ച് എത്തിയത് റേഞ്ച് റോവർ ഓടിച്ച്; പത്തു മാസങ്ങൾക്ക് ശേഷം ഷൂട്ടിംഗിനെത്തിയ മമ്മൂട്ടിയുടെ വീഡിയോ വൈറൽ
കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് സൈറ്റിലെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പത്ത് മാസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും സിനിമ ക്യാമറയ്ക്ക് മുന്നിലെത്തിയത്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിനായാണ് മമ്മൂട്ടി പത്ത് മാസത്തിന് ശേഷം എത്തിയത്. ഷൂട്ടിംഗിനായി റേഞ്ച് റോവർ ഓടിച്ച് എത്തുന്ന മമ്മൂട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. താടിയും മുടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി. മാസ്കും കൂളിങ് ഗ്ലാസും ധരിച്ച് നീണ്ട മുടി പിന്നിലായി കെട്ടിവച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്.
പടത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും കോവിഡിനു മുൻപ് പൂർത്തിയാക്കിയിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് ആയിരുന്നു ബാക്കിയുണ്ടായിരുന്നത്. കോവിഡ് കാലത്തെ താടിയും മുടിയും നീട്ടിയ ലുക്കിൽത്തന്നെയാണ് അദ്ദേഹം ‘വണ്ണി'ന്റെ അവശേഷിക്കുന്ന ചിത്രീകരണത്തിന് എത്തിയത്. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥൻ ഒരുക്കുന്ന ചിത്രമാണ് വൺ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മലയാളത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മുമ്പ് തമിഴ് സിനിമയായ ‘മക്കൾ ആട്ച്ചി'യിൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടി ഈ സിനിമ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ സിനിമ ഒഴിവാക്കുമായിരുന്നെന്നാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ് നേരത്തെ പറഞ്ഞത്.
മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ണിന്റെ ഷൂട്ട് പുർത്തിയായതിന് പിന്നാലെ ബിലാലിന് മുമ്പ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഫെബ്രുവരി 3ന് മമ്മൂട്ടി ജോയിൻ ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മറുനാടന് ഡെസ്ക്