- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നൊരിക്കൽ സുകുമാർ അഴീക്കോട് പറഞ്ഞു മമ്മൂട്ടി ഉണങ്ങിയ ആൽമരമെന്ന്; പിന്നെ ആൽമരത്തോട് മെഗാ സ്റ്റാറിന് കലി തോന്നാതിരിക്കുമോ? ആൽമരം നട്ടതോടെ മരം നടൽ പരിപാടി മമ്മൂട്ടി നിർത്തി!
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച മരം നടൽ പരിപാടിയിൽ തനിക്കിഷ്ടപ്പെടാത്ത മരം നൽകിയതിൽ മമ്മൂട്ടി ക്ഷുഭിതനായ സംഭവം ഇന്നലെയാണ് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊച്ചിയിലെ സ്‌കൂളിൽ നടന്ന പരിപാടിയിൽ സംഘാടകർ ആദ്യം അശോകമരത്തൈ നടാൻ നൽകിയെങ്കിലും അതൊരു മരമല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ആൽമരത്
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച മരം നടൽ പരിപാടിയിൽ തനിക്കിഷ്ടപ്പെടാത്ത മരം നൽകിയതിൽ മമ്മൂട്ടി ക്ഷുഭിതനായ സംഭവം ഇന്നലെയാണ് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊച്ചിയിലെ സ്‌കൂളിൽ നടന്ന പരിപാടിയിൽ സംഘാടകർ ആദ്യം അശോകമരത്തൈ നടാൻ നൽകിയെങ്കിലും അതൊരു മരമല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ആൽമരത്തൈ വേരോടെ പിഴുതെടുത്ത് എത്തിക്കുകയായിരുന്നു.
ഒടുവിൽ ക്ഷുഭിതനായ മമ്മൂട്ടി ഒരുവിധം ആൽമരത്തൈ നട്ട് പ്രസംഗവേദിയിലേക്ക് പോകുകയാണ് ചെയ്തത്. എന്നാൽ ആൽമരത്തൈ നടാനെത്തിച്ചപ്പോൾ മമ്മൂട്ടി ക്ഷുഭിതനായതിന് പിന്നിൽ ഒരു ചരിത്രസംഭവമുണ്ടോ എന്നാണ് സിനിമാസ്വാദകർ ഇപ്പോൾ അന്വേഷിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തിലകനെ അമ്മ ബഹിഷ്‌കരിച്ച നാളുകളിൽ സുകുമാർ അഴീക്കോട് ഇടപെട്ട് നടത്തിയ ഒരു പ്രയോഗമാണ് ആൽമരത്തോട് മമ്മൂട്ടിക്കിത്ര ദേഷ്യം തോന്നാൻ കാരണമെന്ന് ചിലർ പറയുന്നു. തിലകനെ ഒഴിവാക്കിക്കൊണ്ട് മലയാള സിനിമ മുന്നോട്ട് പോകുമോ ഇല്ലയോ എന്ന വിധത്തിൽ നടന്ന വാദപ്രതിവാദങ്ങളിൽ സൂപ്പർതാരങ്ങളായിരുന്നു പ്രതിസ്ഥാനത്ത് നിന്നിരുന്നത്. ആദ്യം മമ്മൂട്ടിയുമായി തുടങ്ങിയ വാക് യുദ്ധം ഒടുവിൽ മോഹൻലാലുമായുള്ള നിയമപോരാട്ടം വരെയെത്തിയിരുന്നു.
തർക്കത്തിന്റെ ഒരുഘട്ടത്തിൽ അഴീക്കോട് സൂപ്പർതാരങ്ങളെ രണ്ടുപേരെയും ഉണങ്ങിയ ആൽമരങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മലയാള സിനിമയിലെ സൂപ്പർതാരസംഘത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടവേ പ്രസംഗങ്ങളിലും ലേഖനങ്ങളിലും അദ്ദേഹം ഉണങ്ങിയ ആൽമരങ്ങൾ എന്ന വിശേഷണം നടത്തിയത് എന്തായാലും മമ്മൂട്ടിയുടെ മനസ്സിലെങ്കിലും ഉണ്ടാകുമെന്നാണ് മരം നടുന്ന വേളയിൽ സദസ്സിലുണ്ടായിരുന്ന ചിലരുടെയെങ്കിലും മുഖത്ത് തെളിഞ്ഞ ചിരി വ്യക്തമാക്കുന്നത്.
അശേകമരത്തൈ മാറ്റി ആൽമരത്തൈ വേരോടെ പിഴുതെത്തിച്ചപ്പോൾ തന്നെ മമ്മൂട്ടി ക്ഷുഭിതനായിരുന്നു. അഴീക്കോടിന്റെ പ്രയോഗത്തിന്റെ ഓർമയിൽ ക്ഷുഭിതനായ മമ്മൂട്ടി പിന്നീട് പ്രസംഗത്തിലും ആൽമരം ഒരു മരമല്ലെന്ന് പ്രഖ്യാപിച്ചുകളഞ്ഞു. ചടങ്ങിൽ കായ്ഫലങ്ങൾ നൽകുന്ന മരങ്ങളാണ് മൈ ട്രീ ചാലഞ്ചിന്റെ ഭാഗമായി നടേണ്ടതെന്നും ഇനി ഒരിടത്തും താൻ മരം നടാൻ വരില്ലെന്നും മമ്മൂട്ടി പ്രഖ്യാപിച്ചു.
മരം നടൽ സാമൂഹ്യപ്രതിബദ്ധതയോടെ നടത്തേണ്ട പ്രവർത്തനമാണെന്നും സ്വയം മരം നട്ടാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ആൽമരം മമ്മൂട്ടിക്കുണ്ടാക്കിയ ക്ഷോഭത്തിന് മൂലകാരണം ഉണങ്ങിയ ആൽമരങ്ങളെന്ന അഴീക്കോടിന്റെ ആ പ്രയോഗമാണെന്ന ചരിത്രപരമായ തിരിച്ചറിവ് ഫാൻസുകാർക്കും തോന്നിത്തുടങ്ങിയെന്നാണ് സോഷ്യൽമീഡിയകളിലെ കമന്റുകളിലും പോസ്റ്റുകളിലും നിന്ന് മനസ്സിലാക്കുന്നത്.