ടനായി വളർന്നതിനു ശേഷം താൻ വാങ്ങുന്ന കാറുകൾക്കെല്ലാം 369 എന്ന നമ്പർ കിട്ടാനായി മമ്മൂക്ക ധാരാളം പണം ചിലവഴിച്ചിട്ടുണ്ട്. ഈ നമ്പർ ലേലത്തിൽ പിടിക്കാനായി ആർടി ഓഫീസുകൾ കയറി ഇറങ്ങാനും മമ്മൂട്ടിക്ക് മടിയില്ല. തന്റെ കൈവശമുള്ള വാഹനങ്ങളിൽ ഭൂരിഭാഗത്തിന്റെയും നമ്പർ 369 തന്നെ. കേരളത്തിൽ രെജിസ്റ്റ്രഷൻ ലഭിക്കാത്ത വാഹനങ്ങൾ മമ്മൂക്ക തമിഴ് നാട്ടിൽ രെജിസ്റ്റർ ചെയും. എവിടെ ആണെങ്കിലും നമ്പർ ഒന്ന് തന്നെ 369. ഇപ്പോഴിതാ പിതാവിന്റെ ഇഷ്ടനമ്പർ ലേലത്തിലൂടെ പിടിച്ചിരിക്കുകയാണ് മകനും നടനുമായ ദുൽഖർ.

തിങ്കളാഴ്ച എറണാകുളം ആർ.ടി ഓഫിസിൽ നടന്ന നമ്പർ ലേലത്തിൽ, വാശിയേറിയ പോരാട്ടത്തിലൂടെയാണ് കെ.എൽ- 07-സി.എൽ-369 എന്ന പിതാവിന്റെ ഇഷ്ട നമ്പർ ദുൽഖറും സ്വന്തമാക്കിയത്.

പുതിയതായി വാങ്ങിയ ഫോക്‌സ്‌വാഗൺ പോളോയ്ക്കു വേണ്ടിയാണ് ദുൽഖർ സി.എൽ പരമ്പരയിൽപ്പെട്ട നമ്പറിനായി അപേക്ഷ നൽകിയത്. എന്നാൽ, ഈ നമ്പറിനായി മറ്റ് രണ്ട് പേർ കൂടി രംഗത്ത് വന്നതോടെ ലേലം നടത്താൻ ആർ.ടി.ഒ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ലേലത്തിൽ പങ്കെടുത്ത ദുൽഖറിന്റെ പ്രതിനിധി 30,000 രൂപയ്ക്കാണ് നമ്പർ നേടിയത്.

തിങ്കളാഴ്ച നടന്ന ലേലത്തിൽ 1,000 രൂപയായിരുന്നു ആദ്യത്തെ ലേലം വിളി. അടുത്തയാൾ അതിലും കൂടുതൽ രൂപയും വിളിച്ചു. തുടർന്ന് നടന്ന ലേലത്തിൽ ദുൽഖറിന്റെ പ്രതിനിധി 30,000 രൂപയും വിളിച്ചു. എതിരാളികൾ ഇതിനു മുകളിലേക്ക് വിളിക്കാത്തതിനാൽ ഈ രൂപയ്ക്ക് സി.എൽ. 369 താരത്തിന് നൽകുകയായിരുന്നു.

ദുൽഖറിന്റെ ആറ് ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ബൈക്കായ ട്രയംഫ് ബോൺവില്ലെയുടെ നമ്പർ കെ.എൽ. 07 സി.സി. 9369 ഉം പജീറോ സ്പോർട്ട് കാറിന്റെ നമ്പർ കെ.എൽ. 07 ബി.എക്സ്. 369 ഉം ആണ്. ഈ നമ്പറുകളും എറണാകുളം ആർ.ടി. ഓഫീസിൽ നിന്നുമാണ് യുവനടൻ സ്വന്തമാക്കിയത്.