ലയാള സിനിമയിലെ താര രാജാവാണ് മമ്മൂട്ടി. മലയാള സിനിമയിലെ സിംഹാസനം കയ്യടക്കി എങ്കിലും മമ്മൂട്ടിയുടെ മനസിൽ ഇപ്പോഴും ഒരു നൊമ്പരമുണ്ട്. സ്വന്തം അച്ഛന്റെ ആഗ്രഹം സാധിച്ച് കൊടുക്കാൻ കഴിയാതെ പോയതിലുള്ള ഒരു സങ്കടം. മകനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു. ഈ പിതാവിന്റെ ആഗ്രഹം.

എംബിബിഎസ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിനിടെ നടൻ മമ്മൂട്ടിയുടെ പ്രസംഗത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ബിരുദദാന ചടങ്ങിന് പങ്കെടുക്കുമ്പോൾ അണിയുന്ന കറുത്ത തൊപ്പിയും കോട്ടും അണിയാതെയാണ് മമ്മൂട്ടിയെത്തിയത്. അതിന് കൃത്യമായ കാരണവും നൽകി. അതു ധരിക്കാനുള്ള യോഗ്യത എനിക്കില്ല അതുകൊണ്ടാണ് ധരിക്കാത്തത്.

ഈ ചടങ്ങിൽ നിൽക്കുമ്പോൾ എനിക്ക് എന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം എന്നെ ഡോക്ടറാക്കാനായിരുന്നു. പഠിച്ചത് മലയാളം മീഡിയത്തിലായതിനാൽ പ്രീഡിഗ്രി ക്ലാസുകൾ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. നാട്ടിൻപുറത്തെ സാധാരണ സ്‌കൂളിലായിരുന്നു പഠനം. അതിനാൽ ഇംീഷ് പരിജ്ഞാനമില്ലായിരുന്നു. കൂടെ തീവ്രമായ സിനിമാ മോഹവും കൂടിയായപ്പോൾ ഉഴപ്പി പ്രീഡിഗ്രിക്ക് തോറ്റു. അങ്ങനെ അച്ഛന്റെ ആഗ്രഹം തീർന്നു.

പക്ഷേ ഇപ്പോൾ കേരളാ യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഡോക്ടറേറ്റ് നൽകിയതോടെ ഡോക്ടറായി. മെഡിക്കൽ ബിരുദദാനത്തിനണിയുന്ന തൊപ്പിയും കോട്ടും ധരിക്കാത്തത് അതിനുള്ള യോഗ്യത ഇല്ലാത്തതിനാലാണ്. എങ്കിലും ആതുര സേവന മേഖലയുമായി ബന്ധപ്പെട്ട് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ എന്ന ആശയം കേരളത്തിൽ പ്രചാരത്തിൽ കൊണ്ടു വരാനായതിൽ സന്തോഷമുണ്ട്.

എനിക്കെന്റെ സ്വഭാവം മാറ്റാൻ സാധിക്കില്ല. പക്ഷേ ശീലങ്ങൾ മാറ്റാം. ഉറക്കെ സംസാരിക്കന്നതും ദേഷ്യപ്പെടുന്നതുമൊക്കെ എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ഡോക്ടറാകുന്നവർക്കും ശീലങ്ങൾ മാറ്റാം. നല്ല മനുഷ്യരാകുക അതിനു ശേഷം നല്ല ഡോക്ടറാകുക. സേവനം ഒരു ജോലിയല്ല, വികാരമാണ്. സമാധാനിപ്പിക്കുക, ആശ്വസിപ്പിക്കുക, ചികിത്സിക്കുക, മനുഷ്യനെ മനസ്സിലാക്കുക. രോഗം വരാതിരിക്കാനുള്ള ചികിത്സയാണ് മനുഷ്യന് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.