മ്മൂട്ടിയുടെ സൗന്ദര്യം എന്നും ആരാധകർക്കും സഹപ്രവർത്തകർക്കും കൗതുകവും അത്ഭുതവുമാണ്. 'എന്താണ് ഈ പ്രായത്തിലും ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നതായിരിക്കും താരം ഏറ്റവും അധികം നേരിട്ട ചോദ്യങ്ങളിൽ ഒന്ന്, അഭിനയജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടിന് ശേഷം അറുപത്തഞ്ചാം വയസ്സിലെത്തി നിൽക്കുമ്പൊഴും പ്രായം മമ്മൂട്ടിക്കുമുന്നിൽ പരാജയപ്പെട്ട് നിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ഫോട്ടോ സോഷ്യൽമീഡിയുടെ കൈയടി നേടി പ്രചരിക്കുകയാണ്.കഴിഞ്ഞ ദിവസം മമ്മൂട്ടി ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയിൽ യുവതാരം ശരണ്യ മോഹൻ അടിപൊളി കമന്റ് കൂടി ഇട്ടതോടെ സോഷ്യൽമീഡിയയിലെ താരമായിരിക്കുകയാണ് ശരണ്യയും.

മഞ്ഞ ഷർട്ടും, കറുത്ത പാന്റും ധരിച്ച് മമ്മൂട്ടി നടന്ന് വരുന്ന ഫോട്ടോയ്ക്ക് താഴെയായി എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ഇങ്ങനെയായിരുന്നു ശരണ്യയുടെ കമന്റ്. ശരണ്യയുടെ കമന്റിന് 4700 ഓളം ലൈക്‌സ് ആണ് ഇലഭിച്ചതും, കൂടാതെ അഞ്ഞൂറിൽ പരം മറുപടിയും കമന്റിന് താഴെയായി എത്തി.ദുൽക്കറിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതൽ ഇഷ്ടമെന്ന ആരാധകരുടെ ചോദ്യത്തിന് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നായിരുന്നു നടിയുടെ മറുപടി.

രഞ്ജിത്തിന്റെ 'പുത്തൻപണ'ത്തിന് ശേഷം രണ്ട് ചിത്രങ്ങളാണ് തീയേറ്ററുകളിലെത്താൻ മ്മമൂട്ടിയുടേതായി ഒരുങ്ങുന്നത്. അജയ് വാസുദേവിന്റെ 'മാസ്റ്റർപീസും' ശ്യാധർ സംവിധാനം ചെയ്യുന്ന 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രവും.