പുള്ളിക്കാരൻ സ്റ്റാറു തന്നെ! ഈ വീഡിയോ കാണുന്നവർ ആരും അത് സമ്മതിക്കും.

വയനാട് പുൽപ്പള്ളിയിൽ ഇഷ്ടതാരവും ആരാധകനും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ രംഗം ഏറെ ശ്രദ്ധേയകുന്നത്. അങ്കിൾ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വീഡിയോ ആണ് തരംഗമാകുന്നത്. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണാനും സംസാരിക്കുവാനും ലഭിച്ച അവസരം കിട്ടിയത്. മമ്മൂട്ടിക്കൊപ്പം കാറിലുണ്ടായിരുന്നത് സിഐഎ എന്ന ദുൽഖർ ചിത്രത്തിലൂടെ നായികയായി എത്തിയ കാർത്തികയാണ്.

 ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ രസകരമായ ഈ സംഭവം ഫേസ്‌ബുക്കിലൂടെ പരസ്യമാക്കി.

വൈറലായ സീൻ ഇങ്ങനെ

വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി... കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )'അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു...ഉണ്ടോ ???
ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു
ആ ഉണ്ട്... എന്തിനാ...??
(ചിരിയോടെ...)ഞാൻ മൂപരിന്‌ടെ ആളാ...
അപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്.... നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ....
രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച....

ശേഷം ഭാഗം സ്‌ക്രീനിൽ കാണാം....