- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ സ്നേഹം എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു; ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയുടെ കുറിപ്പ്; സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാൻ ശ്രമിക്കുമെന്നും മമ്മൂട്ടി
കൊച്ചി: മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം വിപുലമായ രിതിയിലാണ് ആരാധകരും സിനിമാ പ്രേമികളും ആഘോഷിച്ചത്. ഇപ്പോഴിത ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടി കൃതജ്ഞത അറിയിച്ചത്.
എല്ലാവരുടെയും ആശംസകൾ തന്നെ വിനയാന്വിതനാക്കുന്നു. കുടുംബാംഗത്തെപോലെ കണ്ട് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദിയെന്ന് മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാൻ ശ്രമിക്കുമെന്ന മമ്മൂട്ടി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, അമിതാഭ് ബച്ചൻ, കമൽഹാസൻ തുടങ്ങി വിവിധ മേഖലകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story