- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ഒന്നിച്ച് ബിഗ് എംസ്; തരംഗം സൃഷ്ടിച്ച് പുതിയ ചിത്രം; ചിത്രം പങ്കുവെച്ചത് ഫാൻസ് പേജുകളിലൂടെ
കൊച്ചി: മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെടു ത്ത ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. താര രാജാക്കന്മാരുടെ ഫാൻസ് പേജുകളിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറു കൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി.ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷർട്ട് ധരിച്ച്, താടിയും മുടിയും നീട്ടിയ പുതിയ ഗെറ്റപ്പിലാണ് ചിത്രത്തിൽ മമ്മൂട്ടി. ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ട് ധരിച്ചാണ് മോഹൻലാൽ ചിത്രത്തിൽ ഉള്ളത്.
k#Lalettan #Mammookka #BigM's #Latest #Pic
Posted by The Complete Actor Mohanlal on Thursday, 7 January 2021
എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയ ഇരു വരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.ഡ്രസ് കോഡ് അനുസരിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞത്. കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്‌റ്റൈലിൽ മമ്മൂട്ടിയെത്തിയപ്പോൾ, കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹൻലാൽ എത്തിയത്. കറുത്ത ജുബ്ബയണിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും വൈറലായിരുന്നു