- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയും പൃഥ്വിയും പ്രതിസന്ധികാലത്ത് വീണ്ടും ഒന്നിച്ചേക്കും; പോക്കിര രാജ സ്റ്റൈലിൽ ചിത്രമൊരുക്കുക സച്ചി; മലയാള സിനിമയിൽ ഇനി വമ്പൻ സിനിമകളുടെ കാലം
കൊച്ചി: പ്രതിസന്ധിയിൽ നിന്ന് മലയാള സിനിമയെ രക്ഷിക്കാൻ ഇനി വമ്പൻ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ഡേറ്റ് ഒത്തുവന്നാൽ ഉടൻ ചിത്രം തുടങ്ങും. പൃഥ്വി രാജും മമ്മൂട്ടിയും ചേർന്നാണ് വമ്പൻ ഹിറ്റിലൂടെ മലയാള സിനിമയെ മുന്നോട്ട് നയിക്കാനെത്തുന്നത്. ഇത്തരത്തിലൊരു കൂട്ടായ്മ ആരാധകരെ തിയേറ്ററിലെത്തിക്കാൻ അനിവാര്യമാണെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രോജക്ട് ഏറെ ചർച്ചകൾക്ക് വഴി വയ്ക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പ്രേക്ഷകരുടെ മനംകവർന്ന ചിത്രമായിരുന്നു 'പോക്കിരിരാജ'. ഈ ചിത്രത്തിന് ശേഷം തരംഗം സൃഷ്ടിക്കാൻ ഇരുതാരങ്ങളും ഒന്നിക്കുന്നുവെന്ന പുത്തൻ വാർത്തയാണ് ആരാധകർക്കായി എത്തുന്നത്. സിനിമയുടെ കാര്യത്തിൽ ഏറെക്കുറെ വ്യക്തതയായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തിരക്കഥാകൃത്തായി സംവിധാന രംഗത്തേക്ക് വന്ന സച്ചിയുടെ സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. പൃഥ്വിരാജ് സിനിമയ്ക്ക് സമ്മതം അറിയിച്ചെങ്കിലും മമ്മൂട്ടി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. ഡേറ്റ് പ്രശ്‌നമാണ് ഇതിനു കാരണമെന്നാണ് സൂചന. എ
കൊച്ചി: പ്രതിസന്ധിയിൽ നിന്ന് മലയാള സിനിമയെ രക്ഷിക്കാൻ ഇനി വമ്പൻ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ഡേറ്റ് ഒത്തുവന്നാൽ ഉടൻ ചിത്രം തുടങ്ങും. പൃഥ്വി രാജും മമ്മൂട്ടിയും ചേർന്നാണ് വമ്പൻ ഹിറ്റിലൂടെ മലയാള സിനിമയെ മുന്നോട്ട് നയിക്കാനെത്തുന്നത്. ഇത്തരത്തിലൊരു കൂട്ടായ്മ ആരാധകരെ തിയേറ്ററിലെത്തിക്കാൻ അനിവാര്യമാണെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രോജക്ട് ഏറെ ചർച്ചകൾക്ക് വഴി വയ്ക്കുന്നത്.
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പ്രേക്ഷകരുടെ മനംകവർന്ന ചിത്രമായിരുന്നു 'പോക്കിരിരാജ'. ഈ ചിത്രത്തിന് ശേഷം തരംഗം സൃഷ്ടിക്കാൻ ഇരുതാരങ്ങളും ഒന്നിക്കുന്നുവെന്ന പുത്തൻ വാർത്തയാണ് ആരാധകർക്കായി എത്തുന്നത്. സിനിമയുടെ കാര്യത്തിൽ ഏറെക്കുറെ വ്യക്തതയായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തിരക്കഥാകൃത്തായി സംവിധാന രംഗത്തേക്ക് വന്ന സച്ചിയുടെ സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.
പൃഥ്വിരാജ് സിനിമയ്ക്ക് സമ്മതം അറിയിച്ചെങ്കിലും മമ്മൂട്ടി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. ഡേറ്റ് പ്രശ്‌നമാണ് ഇതിനു കാരണമെന്നാണ് സൂചന. എന്നാൽ വമ്പൻ ഹിറ്റിന് വേണ്ടി തിരക്കെല്ലാം മമ്മൂട്ടി മാറ്റി വയ്ക്കുമെന്നാണ് പ്രതീക്ഷ. പൂജാക്കാലത്തെ സിനിമകൾക്ക് പ്രേക്ഷക ശ്രദ്ധ കിട്ടിയതും ഈ പ്രോജക്ടിന്റെ വേഗത കൂട്ടും. മോഹൻലാലിന്റെ ഒടിയനും രണ്ടാമൂഴവും ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. ഇതിന് സമാനമായി വമ്പൻ താര നിര ചിത്രങ്ങൾ മലയാളത്തിൽ സജീവമാകുമെന്ന സൂചനയാണ് പൃഥ്വി-മമ്മൂട്ടി ചിത്രവും നൽകുന്നത്.
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുമൊത്ത് വീണ്ടും ഉടൻ അഭിനയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പോക്കിരി രാജയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന രാജ 2ലും ഇരുവരും ഒന്നിക്കുന്നെന്ന വാർത്തയുണ്ടായി. എന്നാൽ, ആ ചിത്രം ഇതുവരെ തുടങ്ങിയിട്ടില്ല. നേരത്തെ മുന്നറിയിപ്പ് എന്ന മമ്മൂട്ടിച്ചിത്രത്തിലും പൃഥ്വിരാജ് അതിഥിതാരമായി എത്തിയിരുന്നു.