മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി.വെള്ളിത്തിരയിൽ അമ്പതാണ്ട് പിന്നിട്ട മമ്മൂട്ടി പകർന്നാടാത്ത വേഷങ്ങൾ നന്നെ കുറവാണ്.ഇപ്പോഴിത മമ്മൂട്ടിയുടെ വിവിധ വേഷങ്ങളെ കോർത്തിണക്കിയ നവരസങ്ങൾ എന്ന വീഡിയോ ആണ് വൈറലാകുന്നത്.

ശൃങ്കാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ഭീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളും പ്രതിഫലിപ്പിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. പല സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ കൂട്ടിയിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. നടൻ അജു വർഗീസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

 

തമിഴ് ആന്തോളജി ചിത്രം നവരസയുടെ സംഗീതമാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. മാജിക്കൽ എന്ന തലക്കെട്ടോടെയാണ് അജു വീഡിയോ പങ്കുവച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. മമ്മുക്കയ്ക്ക് തുല്യം മമ്മുക്ക മാത്രം, മഹാ നടൻ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സിബിഐ അഞ്ചിലാണ് നടൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അതേസമയം, ഒരുപിടി മികച്ച സിനിമകളാണ് ഈ വർഷം മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്. ഭീഷ്മപർവം, നൻപകൽ നേരത്ത് മയക്കം, ബിലാൽ, സിബിഐ 5, പുഴു എന്നിവയാണ് അവ. തികച്ചും വ്യത്യസ്തമായി പ്രമേയങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ഭീഷ്മപർവം മാർച്ചിൽ തിയറ്ററുകളിൽ എത്തും.