- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരക രോഗം ബാധിച്ച രണ്ടാം ഭാര്യയെ സിക്കന്തർ കൊന്നത് അതിക്രൂരമായി; ജാർഖണ്ഡ് യുവതിയെ ആര്യപറമ്പിലേക്ക് കൊണ്ടുവന്നത് പ്രണയം നടിച്ച് ഭാര്യയാക്കി; മംമ്തകുമാരിയുടെ കൊലപാതകത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കണ്ണൂർ: രോഗാവസ്ഥയിലുള്ള രണ്ടാം ഭാര്യയെ ജാർഖണ്ഡ് സ്വദേശിയായ യുവാവ് കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായി. പേരാവൂർ ആര്യ പറമ്പ് തോട്ടത്തിനടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ജാർഖണ്ഡ് ബിഷ്ണു പൂർ സ്വദേശിനി മംമ്ത കുമാരി (21) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് ജാർഖണ്ഡ് ലോഹർ വങ്ക സ്വദേശി സിക്കന്തർ റാം എന്ന യോഗീന്ദ്ര(30)യെ പേരാവൂർ സിഐ എം.എൻ.ബിജോയ് യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
ഭാര്യയുടെ നാഭിയിൽ തൊഴിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ ദേഹത്ത് വടികൊണ്ടു അടിച്ച പാടുകളുമുണ്ട്. കഴിഞ്ഞ ജൂലായ് 15നാണ് യുവതിയെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തും മുൻപെ മരണം സംഭവിച്ചിരുന്നു ശരീരത്തിൽ ക്രൂരമർദ്ദനമേറ്റതിന്റെ പാടുകളും സമാനമായ അടയാളങ്ങളും കണ്ടതിനെ തുടർന്ന് പരിശോധിച്ച ഡോക്ടർക്കും പൊലിസിനും സംശയമുണ്ടായതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിച്ചു മരിച്ചുവെന്ന് കരുതിയ യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയായിരുന്നു.പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് മർദ്ദനത്തിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി വ്യക്തമായത്.
ഇതിനെ തുടർന്ന് ജാർഖണ്ഡ് സ്വദേശിനിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതോടെ പേരാവൂർ ആര്യ പറമ്പ് തോട്ടത്തിനടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ജാർഖണ്ഡ് ബിഷ്ണു പൂർ സ്വദേശിനി മംമ്ത കുമാരി (21) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് ജാർഖണ്ഡ് ലോഹർ വങ്ക സ്വദേശി സിക്കന്തർ റാം എന്ന യോഗീന്ദ്ര(30)യെ പേരാവൂർ സിഐ എം.എൻ.ബിജോയ് യുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. പ്രണയവിവാഹിതരായി നാട്ടിൽ നിന്നും ഒളിച്ചോടി വന്നതാണെന്ന് പറഞ്ഞാണ് ഇവർ ആര്യപറമ്പിലെ മൈക്കിളിന്റെ തോട്ടത്തിൽ രണ്ടുമാസം മുൻപ് ജോലിക്കായി പ്രവേശിച്ചത്.
എന്നാൽ ഇതിനിടെയിൽ മമ്ംതയ്ക്ക് പനി ബാധിക്കുകയും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ ഇവരുടെ തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖമുണ്ടെന്നും ഇടയ്ക്കിടെ ബോധരഹിതമാവുകയും ചെയ്യുന്നതായി ഡോക്ടർമാർക്ക് വ്യക്തമായത്്. മംമ്തയക്ക് ബ്രയിൻ ട്യൂമറുണ്ടോയെന്ന സംശയം അന്ന് ഡോക്ടർമാർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഡെങ്കിപ്പനി അൽപംഭേദമായതിനു ശേഷം് സിക്കന്തർ റാം ഭാര്യയെയും കൂട്ടി ഡോക്ടർമാർ തുടർചികിത്സ നടത്തണമെന്നാവശ്യപ്പെട്ടിട്ടും നിർബന്ധിത ഡിസ് ചാർജ് വാങ്ങി ആര്യപറമ്പിലെ വാടക ക്വാർട്ടേഴ്സിലേക്ക് മടങ്ങുകയായിരുന്നു. മാരക രോഗമുണ്ടെന്നു സംശയിക്കുന്ന ഭാര്യയെ ഇതോടെയാണ് തന്റെ ജീവിതത്തിൽ നിന്നുമൊഴിവാക്കാൻ സിക്കന്തർ റാം മർദ്ദനമഴിച്ചു വിട്ടു തുടങ്ങിയത്്.
ഇയാൾക്ക് നേരത്തെ നാട്ടിൽ ഒരു ഭാര്യയും കുട്ടികളുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഡെങ്കിപ്പനി പൂർണമായും മാറാതെ രോഗം മൂർച്്ഛിച്ച മംമ്തയെ അയൽവാസികളുടെ ഇടപെടലിനെ തുടർന്നാണ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോട്ടം ഉടമ മൈക്കിളിന്റെ പരാതിയിലാണ് പൊലിസ് ഇവിടെയെത്തുമ്പോഴെക്കും മരണമടഞ്ഞ മംമ്തയുടെ കേസ് അന്വേഷിക്കുന്നത്. ആദ്യം ഡെങ്കിപ്പനിയാണ് മരണകാരണമെന്ന് ഡോക്ടർമാർവിലയിരുത്തിയെങ്കിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണത്തിലേക്ക് നയിച്ചത് ക്രൂരമർദ്ദനമാണെന്ന് വ്യക്തമായത്.
ഇതോടെയാണ് ഭർത്താവായ സിക്കന്തർറാമിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ ആദ്യതവണ ചോദ്യം ചെയ്തതിനു ശേഷം ഇയാളെ വിട്ടയച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്