- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ ജീപ്പോടിച്ചു വരവേ ആദ്യം ഓട്ടോറിക്ഷയിൽ തട്ടി; നിർത്താതെ ഡ്രൈവർ വീണ്ടും അമിത വേഗതയിൽ വണ്ടി ഓടിച്ചപ്പോൾ അരുതെന്ന് പറയാതെ മാമുക്കോയ; നിയന്ത്രണം വിട്ട ജീപ്പ് രണ്ട് കാറുകളെ ഇടിച്ച ശേഷം നിർത്താതെ പാഞ്ഞപ്പോൾ എതിർവശത്തു വന്ന സ്കൂട്ടറും ഇടിച്ചു തെറിപ്പിച്ചു; കൂട്ടുകാരനൊപ്പമുള്ള നടന്റെ ഉന്മാദ യാത്ര ഗുരുതരാവസ്ഥയിലാക്കിയത് രണ്ട് സാധാരണക്കാരെ
കോഴിക്കോട്: നടൻ മാമുക്കോയയും സംഘവും സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടത് മദ്യലഹരിയിലെന്ന് വ്യക്തമായി. മാമുക്കോയ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ റഷീദ് എന്നയാളായിരുന്നു. അപകടമുണ്ടായ വേളയിൽ ഇയാൾ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതേസമയം വണ്ട് റോഡിന്റെ സൈഡിലേക്ക് നിയന്ത്രണം വിട്ടു വീണെങ്കിലും മാമുക്കോയക്ക് പരിക്കുകളൊന്നും ഏറ്റില്ല. ഇന്നലെ തൊണ്ടയാട് ബൈപ്പാസിൽ വെച്ച് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഫറോക്ക് സ്വദേശി പ്രശാന്ത്, ചേവായൂർ സ്വദേശി ജോമോൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജോമോളുടെ നിലയിലാണ് കടുത്ത ആശങ്കയുള്ളത് ജോമോളുടെ തുടയെല്ലിന് നിരവധി ഗുരുതരമായി പൊട്ടി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. റഷീദിനൊപ്പം പുതുതായി വാങ്ങിയ രജിസ്‌ട്രേഷൻ പൂർത്തിയാകാത്ത ജീപ്പിലായിരുന്നു മാമുക്കോയ യാത്ര ചെയ്തിരുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതു കൊണ്ട് യാത്രതുടങ്ങി കുറച്ചു സമയ
കോഴിക്കോട്: നടൻ മാമുക്കോയയും സംഘവും സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടത് മദ്യലഹരിയിലെന്ന് വ്യക്തമായി. മാമുക്കോയ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ റഷീദ് എന്നയാളായിരുന്നു. അപകടമുണ്ടായ വേളയിൽ ഇയാൾ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതേസമയം വണ്ട് റോഡിന്റെ സൈഡിലേക്ക് നിയന്ത്രണം വിട്ടു വീണെങ്കിലും മാമുക്കോയക്ക് പരിക്കുകളൊന്നും ഏറ്റില്ല. ഇന്നലെ തൊണ്ടയാട് ബൈപ്പാസിൽ വെച്ച് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
രണ്ട് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഫറോക്ക് സ്വദേശി പ്രശാന്ത്, ചേവായൂർ സ്വദേശി ജോമോൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജോമോളുടെ നിലയിലാണ് കടുത്ത ആശങ്കയുള്ളത് ജോമോളുടെ തുടയെല്ലിന് നിരവധി ഗുരുതരമായി പൊട്ടി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
റഷീദിനൊപ്പം പുതുതായി വാങ്ങിയ രജിസ്‌ട്രേഷൻ പൂർത്തിയാകാത്ത ജീപ്പിലായിരുന്നു മാമുക്കോയ യാത്ര ചെയ്തിരുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതു കൊണ്ട് യാത്രതുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ വഴിയിൽ ഒരു ഓട്ടോറിക്ഷയിൽ ജീപ്പു തട്ടി. എന്നാൽ, വാഹനം നിർത്താതെ തുടർന്ന് വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു മാമുക്കോയയും ഡ്രൈവറും. ഈ സമയം വാഹനം നിർത്തി പ്രശ്‌നം പരിഹരിക്കാൻ പറയാൻ താരവും തയ്യാറായില്ല. ഡ്രൈവറോട് വാഹനം നിർത്താൻ നിർദ്ദേശിക്കാതെ വാഹനം കുതിച്ചു പാഞ്ഞതോടെ രണ്ട് ജീവനുകളാണ് അപകടത്തിലാക്കിയത്.
അമിത വേഗതയിൽ എത്തിയ ജീപ്പ് പാലാഴിയിൽ വെച്ച് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമിത്തിനിടെയാണ് അപകടമുണ്ടായത്. റോംഗ്് സൈഡ് വഴിയുള്ള ഓവർടേക്ക് ശ്രമമാണ് അപകടം ക്ഷണിച്ചു വരുത്തിയതെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവർ മറുനാടനോട് പറഞ്ഞത്. കാറിൽ തട്ടിയിട്ടും നിർത്താതെ പായാൻ തുനിഞ്ഞതോടെ കാർ എതിരെ വന്ന സ്‌കൂട്ടർ യാത്രക്കാരിയെയും ഇടിച്ചു തെറിപ്പിച്ചു. സ്‌കൂട്ടർ അശ്ശേഷം അപകടത്തിൽ തകർന്നിരുന്നു. വാഹനം റോഡിന്റെ സൈഡിലേക്ക് നിയന്ത്രണ വിട്ടു പോയെങ്കിലും മുൻസീറ്റിലിരുന്ന താരത്തിന് അപകടമൊന്നും പറ്റിയില്ല.
അപകടം നടന്ന ജീപ്പിൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ച ഡ്രൈവറെ സ്ഥലത്തു വെച്ച് നാട്ടുകാരിൽ ചിലർ മർദ്ദിക്കുകയും ചെയ്തു. കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.