തൃശ്ശൂർ: ഹോട്ടൽ മുറിയിൽ യുവാവും യുവതിയും മരിച്ച സംഭവത്തിലേക്ക് നയിച്ചത് പ്രണയബന്ധത്തിലെ ഉലച്ചിലുകളെന്ന് സൂചന. കൊല്ലത്തെ ബാറിലെ ജീവനക്കാരനായ പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസും (39) തൃശ്ശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മയും (31) ആണ് തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാത്രി മരിച്ചത്. ഇതിൽ യുവതിയെ ഗിരിദാസ് കൊലപ്പെടുത്തിയത് ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്ന കാര്യം.

രസ്മയെ വിവാഹം കഴിക്കാൻ ഗിരിദാസ് തയ്യാറായിരുന്നു. ബന്ധുക്കൾ തമ്മിൽ ഇതിൽ ധാരണ ഉണ്ടാക്കുകയും ചെയത്ു. ഇതിനിടെ യുവതി ബന്ധത്തിൽ നിന്നും പിന്മാറുമോ എന്ന സംശയമാണ് ഗിരിദാസിന് ഉണ്ടായത്. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതും. സംശയത്തെത്തുടർന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി.

കോവിഡ് കാലത്താണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. കോവിഡ് കാലത്ത് വീട്ടിൽ സ്ഥിരമായി വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പലാകുകയായിരുന്നു.
വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. വീട്ടിലെത്തിയുള്ള പരിചയം ഇവർക്കിടയിലെ അടുപ്പമായി മാറി. രസ്മയ്ക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ടായിരുന്നു. ആദ്യകാലത്ത് നല്ല നിലയിൽ പോയ ഇവരുടെ ബന്ധത്തിൽ അടുത്തിടെ ചെറിയ ഉലച്ചിലുകൾ ഉണ്ടായിരുന്നതായാണ് സൂചന.

ഈ ഉലച്ചിലുകൾ കാരണം രസ്മ ബന്ധത്തിൽ പിന്മാറുമോ എന്ന സംശയമാണ് കടുംകൈ ചെയ്യാൻ ഗിരിദാസിനെ പ്രേരിപ്പിച്ചതും. കഴിഞ്ഞ 16ാം തീയ്യതിയാണ് രസ്മ വീട്ടിൽ നിന്നും പുറത്തു പോയത്. അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോകാനെന്ന് പറഞ്ഞാണ് രസ്മ വീടുവിട്ടിറങ്ങിയത്. തൃശ്ശൂരിലെ ലോഡ്ജദിൽ മുറിയെടുത്ത ഇരുവരും താമസിക്കുകയായിുന്നു.

പിന്നീട് മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ ഈസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത്. രസ്മ കട്ടിലിൽ മരിച്ചനിലയിലായിരുന്നു. ഗിരിദാസിന്റെ ചില കുറിപ്പുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഗിരിദാസിന്റെ സംസ്‌കാരം പഴതറയിലെ പൊതുശ്മശാനത്തിൽ നടത്തി. ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.