- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ഡോക്ടർ ചികിത്സയ്ക്ക് എത്തുന്നത് വയസ്സായ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ; തിരിച്ചു പോകുമ്പോൾ കഴുത്തിൽ കിടന്ന മാല അവർ അറിയാതെ അടിച്ചു മാറ്റും: രണ്ടര വർഷം കൊണ്ട് അടിച്ചു മാറ്റിയത് 60 പവനോളം വരുന്ന 30 മാലകൾ: ഒടുവിൽ പൊലീസിനെ കബളിപ്പിച്ചു നടന്ന മാലക്കള്ളൻ നിഴൽ പൊലീസിന്റെ വലയിലായി
തൃശൂർ: ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവിനെ നിഴൽ പൊലീസ് പിടികൂടി. വയോധികരായ സ്ത്രീകളുടെ 30 സ്വർണമാലകൾ അടിച്ചു മാറ്റിയ കേസിൽ പ്രതിയായ ചെന്ത്രാപ്പിന്നി ചാമക്കാല അല്ലപ്പുഴയിൽ ഷൈൻ (34) ആണു പിടിയിലായത്. ആരോഗ്യ വകുപ്പിലെ ഡോക്ടറെന്ന് പരിചയപ്പെടുത്തി വയോധികർ മാത്രമുള്ള വീട്ടിൽ നിന്നും ഇയാൾ അടിച്ചു മാറ്റിയത് 60 പവനോളം സ്വർണമാണ്. രണ്ടര വർഷത്തോളമായി പൊലീസിനെ വട്ടം കറക്കിയ ഇയാൾ കഴിഞ്ഞ 19നു ചെറുവത്തേരി സ്വദേശിനി രാധയെന്ന അറുപത്തഞ്ചുകാരിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റിലായത്. ആരോഗ്യ വകുപ്പിലെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി വയോധികരുള്ള വീട്ടിലെത്തും. പിന്നീട് കഴുത്തിൽ കിടക്കുന്ന മാല ഈരിവെപ്പിച്ച ശേഷം പരിശോധന നടത്തും. പോകുമ്പോൾ ഇവർ പോലുമറിയാതെ ഈ മാലയുമായി കടന്നു കളയും ഇതായിരുന്നു ഷൈൻ എന്ന മോഷ്ടാവിന്റെ രീതി. ഇതേ രീതിയാണ് കഴിഞ്ഞ ദിവസം രാധ എന്ന സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴും നടത്തിയത്. ഡോക്ടറാണെന്ന് പറയുന്ന ഇയാൾ ദേഹപരിശോധന നടത്തണമെന്നു പറയും. എവിടെ എങ്കിലും തടിപ്പു കണ്ടാൽ കാൻസറിന്റെ ലക്ഷണമാണ
തൃശൂർ: ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവിനെ നിഴൽ പൊലീസ് പിടികൂടി. വയോധികരായ സ്ത്രീകളുടെ 30 സ്വർണമാലകൾ അടിച്ചു മാറ്റിയ കേസിൽ പ്രതിയായ ചെന്ത്രാപ്പിന്നി ചാമക്കാല അല്ലപ്പുഴയിൽ ഷൈൻ (34) ആണു പിടിയിലായത്. ആരോഗ്യ വകുപ്പിലെ ഡോക്ടറെന്ന് പരിചയപ്പെടുത്തി വയോധികർ മാത്രമുള്ള വീട്ടിൽ നിന്നും ഇയാൾ അടിച്ചു മാറ്റിയത് 60 പവനോളം സ്വർണമാണ്. രണ്ടര വർഷത്തോളമായി പൊലീസിനെ വട്ടം കറക്കിയ ഇയാൾ കഴിഞ്ഞ 19നു ചെറുവത്തേരി സ്വദേശിനി രാധയെന്ന അറുപത്തഞ്ചുകാരിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റിലായത്.
ആരോഗ്യ വകുപ്പിലെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി വയോധികരുള്ള വീട്ടിലെത്തും. പിന്നീട് കഴുത്തിൽ കിടക്കുന്ന മാല ഈരിവെപ്പിച്ച ശേഷം പരിശോധന നടത്തും. പോകുമ്പോൾ ഇവർ പോലുമറിയാതെ ഈ മാലയുമായി കടന്നു കളയും ഇതായിരുന്നു ഷൈൻ എന്ന മോഷ്ടാവിന്റെ രീതി. ഇതേ രീതിയാണ് കഴിഞ്ഞ ദിവസം രാധ എന്ന സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴും നടത്തിയത്.
ഡോക്ടറാണെന്ന് പറയുന്ന ഇയാൾ ദേഹപരിശോധന നടത്തണമെന്നു പറയും. എവിടെ എങ്കിലും തടിപ്പു കണ്ടാൽ കാൻസറിന്റെ ലക്ഷണമാണെന്ന് വെച്ചു കാച്ചും. ഇത് കേട്ട് പേടിക്കുന്ന വയോധികരെ കൂടുതൽ പരിശോധനയ്ക്കായി കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകും. കിടപ്പുമുറിയിലെത്തിച്ചശേഷം തന്ത്രപരമായി മാല ഊരിവയ്പിക്കും. പിന്നീട് തന്ത്രപരമായി ഇവിടെ നിന്നും രക്ഷപ്പെടും. ഇതേ രീതിയാണ് ചെറുവത്തേരിയിലെ വീട്ടിലും ഇയാൾ നടത്തിയത്.
പരിശോധനയ്ക്ക് ശേഷം വണ്ടിയിൽനിന്നു മരുന്നുകൾ എടുത്തിട്ടുവരാമെന്നു പറഞ്ഞു മാലയുമായി പുറത്തേക്കു പോയ ഇയാൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി. അറസ്റ്റിലായ ഷൈനിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ രണ്ടര വർഷത്തിനിടെ മുപ്പതോളം നിർധന സ്ത്രീകളുടെ മാല മോഷ്ടിച്ചതായി വ്യക്തമായി.
അന്തിക്കാട് കാരമുക്ക് വേലത്ത് പത്മിനിയുടെ മൂന്നു പവൻ, മണലിത്തറ കാര്യാട് ചക്കരത്ത് തങ്കയുടെ രണ്ടര പവൻ, വെള്ളാനിക്കര തെക്കേപ്പുറത്ത് ദാക്ഷായണിയുടെ മൂന്നര പവൻ, കടങ്ങോട് കിഴക്കുമുറി ആറാട്ടിൽ ആമിനയുടെ രണ്ടു പവൻ, ഒല്ലൂർ വലക്കാവ് കാരാട്ടുവളപ്പിൽ സരോജനിയുടെ മൂന്നു പവൻ, കിരാലൂർ കുറ്റിക്കാട്ടിൽ അമ്മിണിയുടെ രണ്ടു പവൻ തുടങ്ങിയവയാണ് അടുത്ത കാലത്ത് ഇയാൾ മോഷ്ടിച്ചത്.
ആരെയും വിശ്വസിപ്പിക്കുന്ന രീതിയിലുള്ള കള്ളങ്ങൾ പറഞ്ഞായിരുന്നു ഷൈനിന്റെ തട്ടിപ്പുകൾ അത്രയും. അലക്കി തേച്ച് നല്ല വസ്ത്രധാരണവും മാന്യമായ പെരുമാറ്റവും ആയി വരുന്ന ഇയാൾ ഡോക്ടറാണെന്ന് പറയുമ്പോൾ വയോധികർ പൊതുവേ വിശ്വസിച്ചു പോകും. വീട്ടിൽ നിന്നും 30-40 കിലോമീറ്റർ അകലെയുള്ള വയോധികർ മാത്രമുള്ള വീടുകളാണ് പൊതുവേ മോഷണത്തിന് തിരഞ്ഞൈടുക്കുക.
വയോധികരുടെ വീട്ടിലെത്തി ആരോഗ്യവകുപ്പിന്റെ ചികിത്സാ സഹായമായി 30,000 രൂപ അനുവദിച്ചിട്ടുണ്ടെന്നു പറയും. പണം ലഭിക്കാൻ അസുഖ വിവരങ്ങൾ അറിയണമെന്നും ദേഹപരിശോധന നടത്തണമെന്നും പറയും. പരിശോധനയ്ക്കു മുൻപു മാല ഊരിവയ്പിക്കും. ഇതു കൈക്കലാക്കി കടന്നുകളയും. ആയുർവേദ ഡോക്ടർ എന്ന വ്യാജേനയും തട്ടിപ്പുകൾ തുടർന്നു. ആരോഗ്യവകുപ്പിൽനിന്നുള്ള ഡോക്ടറാണെന്നു പറഞ്ഞാണ് അടുത്ത തട്ടിപ്പ്. സൗജന്യ ചികിത്സയ്ക്കു പഞ്ചായത്ത് അയച്ചുതന്ന ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടെന്നു പറഞ്ഞു വയോധികരെ വീഴ്‌ത്തും. അടുത്ത പടിയായ ദേഹ പരിശോധന നടത്തും. പോകുമ്പോൾ തന്ത്രപരമായി മാലയും ഇയാൾ കൈക്കലാക്കിയിട്ടുണ്ടാകും.
ഉച്ചസമയമാണ് ഇയാൾ പലപ്പോഴും മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. അതും ആരും ശ്രദ്ധിക്കാതെ ഒറ്റതിരിഞ്ഞു കിടക്കുന്ന വീടുകൾ കണ്ടു വയ്ക്കും. അതിനാൽ തന്നെ വീട്ടുകാരും നാട്ടുകാരും അറിഞ്ഞു വരുമ്പോൾ ഇയാൾക്ക് രക്ഷപ്പെടാനും എളുപ്പമായി. മോഷണത്തിന് വയോധികന്മാരെ തിരഞ്ഞെടുത്തിരുന്നതിനാൽ ഇവരുടെ രേഖാ ചിത്രം വരയ്ക്കുന്നതും പൊലീസിന് കഴിയാതെയായി. പലപ്പോഴും കണ്ണിന് കാഴ്ച മങ്ങിയ വയോധികകളായിരിക്കും മോഷണത്തിന് ഇരകളാവുക. അതിനാൽ തന്നെ തയ്യാറാക്കിയ രേഖാ ചിത്രത്തിന് ഇയാളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ട് ബൈക്കുകളിൽ മാറി മാറി മോഷണത്തിന് വന്നിരുന്ന ഇയാൾ വണ്ടിയുടെ നമ്പർ പ്ലേറ്റ് മാറ്റി ഒട്ടിക്കുന്നതിനാൽ കണ്ടു പിടിക്കുന്നതും അസാധ്യമായി.
സ്‌പെഷൽ ബ്രാഞ്ച് എസിപി സിനോജ്, എസിപി പി.വാഹിദ്, ഈസ്റ്റ് സിഐ കെ.സി.സേതു, എസ്‌ഐമാരായ ശശികുമാർ, സതീഷ് പുതുശേരി, നിഴൽ പൊലീസ് അംഗങ്ങളായ എഎസ്‌ഐ എൻ.ജി.സുവൃതകുമാർ, പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, വിനയൻ, സിപിഒമാരായ ടി.വി.ജീവൻ, പി.കെ.പഴനിസ്വാമി, എം.എസ്.ലിഗേഷ്, വിപിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.