- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നു; തൃശൂരിലെ വയോധികയുടെ മരണം കൊലപാതകം; ചെറുമകൻ അറസ്റ്റിൽ; കടുത്ത മദ്യപാനിയായ ഗോകുൽ മുത്തശ്ശിയെ കൊലപ്പെടുത്തിയത് സ്വർണവള മോഷ്ടിക്കാൻ
തൃശൂർ: തൃശൂർ ചേർപ്പ് കലാശേരിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. കലാശേരി ഊമൻപിള്ളി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (78) യാണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് മൃതദേഹം വീട്ടിൽ കണ്ടെത്തിയത്.
വൃദ്ധയുടെ കയ്യിലുണ്ടായിരുന്ന സ്വർണവള കാണാനില്ലായിരുന്നു. കൊലപാതകത്തിന് പിന്നിൽ മോഷണമാണെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ വയോധിക ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൗസല്യയുടെ ചെറുമകൻ ഗോകുൽ (30) പിടിയിലായത്. കൗസല്യയുടെ മകന്റെ മകനാണ് പ്രതി. സ്വർണം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കൈ കൊണ്ടും പിന്നീട് തലയണ കൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഗോകുൽ പൊലീസിന് മൊഴി നൽകി. ആശാരിപ്പണിക്ക് പോയിരുന്ന ഗോകുൽ കടുത്ത മദ്യപാനിയാണെന്ന് ചേർപ്പ് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ