കൊല്ലം: കാമുകിയുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് നിരവധി കേസുകളിൽ പ്രതി. പണമിടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് കേസുകളെന്ന് പുനലൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ മെയ് 19നാണ് ഏരൂർ മണലിൽ പാങ്ങുപാറതടത്തിൽ ചാരുംകുഴിയിൽ പുത്തനവീട്ടിൽ സുരേഷ് (37) കാമുകിയുമായി മദ്യപിക്കുകയും കാമുകിയുടെ മകളായ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഏരൂർ പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ സുരേഷ് നിരവധി കേസുകളിൽ പെട്ട പ്രതിയാണ്. പുനലൂർ സ്റ്റേഷനതിർത്തിയിലാണ് ഏറെ കേസുകളും. പണം പലിശയ്ക്ക് നൽകുന്ന ഇയാൾ വീടുകളിൽ കയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പണമിടപാടുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകളെ ഇയാൾ വലയിലാക്കിയിട്ടുണ്ടെന്ന് പൊലീസുകാർ പറയുന്നു. നിലവിൽ ഇയാൾക്കെതിരെ മറ്റു പരാതികൾ ലഭിച്ചിട്ടില്ല. പരാതി കിട്ടിയാൽ വീണ്ടും നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഏരൂർ എസ്.ഐ. ലിസ്സി മറുനാടൻ മലയാളിയോട് പറഞ്ഞു.

പലിശയ്ക്ക് പണം കൊടുത്താണ് സുരേഷും യുവതിയും പരിചയത്തിലാവുന്നത്. ഭർത്താവ് ഗൾഫിലായതിനാൽ ഇവരുടെ പരിചയം മറ്റു ബന്ധങ്ങളിലേക്ക് വളരുകയായിരുന്നു. സുരേഷ് വീട്ടിലെ നിത്യ സന്ദർശ്ശകനായിരുന്നുവെന്നും അമ്മയുമൊത്ത് മദ്യം കഴിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

പൊലീസ് പ്രതി അറസ്റ്റിലായ വിവരം മൂടിവെയ്ക്കാൻ ശ്രമം നടത്തിയിരുന്നു. അഞ്ചലിലെ മാധ്യമ പ്രവർത്തകൻ മൊയ്തുവിന്റെ ഇടപെടലാണ് സംഭവം പുറം ലോകമറിയുവാൻ ഇടയായത്. കേസെടുത്തെങ്കിലും പത്രക്കാരറിയാതിരിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചിരുന്നു. ഇതിനായി സുരേഷിന്റെ ബന്ധുക്കൾ പണം നൽകിയതായും ആരോപണമുണ്ട്.

കഴിഞ്ഞ ആഴ്ച എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ ഏരൂർ ആലഞ്ചേരി സ്വദേശിയായ സുകുമാരൻ എന്ന 65കാരന്റെ അറസ്റ്റും മാധ്യമങ്ങളിൽ നിന്നും മറച്ചു വച്ചു. പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ ഏരൂർ എസ്.എച്ച്.ഒ ലിസിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഭർത്താവ് ഗൾഫിലായിരുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് പലപ്പോഴും അസമയത്ത് കാമുകിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ മെയ് 19നാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്.

ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം തമിഴ്‌നാട്ടിൽ പോയ തക്കം നോക്കിയായിരുന്നു പീഡനശ്രമം. കാമുകിയും,കാമുകനും ചേർന്ന് മൂക്കറ്റം കുടിച്ചു. അർദ്ധരാത്രിയിൽ, കാമുകി അബോധാവസ്ഥയിലായ സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സുരേഷ് വീട്ടിൽ നിന്ന് ഇറങ്ങിയോടി.

ഭയം മൂലം പെൺകുട്ടി ഈ വിവരം മറ്റാരെയും അറിയിച്ചിരുന്നില്ല. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് 15കാരിയായ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഏതാനം ദിവസം മുമ്പ് പെൺകുട്ടിയുടെ അമ്മയെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയും പിതാവും ചേർന്ന് ഏരൂർ പൊലീസിൽ പരാതി നൽകിയതോടെ സംഭവം പുറത്തറിഞ്ഞത്. പൊലീസ്, പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെ കുട്ടി പീഡനവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്‌കോ നിയമപ്രകാരം കേസെടുത്ത ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.