- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഒമ്പതും അഞ്ചും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; സംഭവം പുറത്ത് പറയാതിരിക്കാൻ അഞ്ച് രൂപയും നൽകി: അറുപതുകാരൻ അറസറ്റിൽ
ന്യൂഡൽഹി: ഒമ്പതും അഞ്ചും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അച്ഛൻ അമ്മമാർ ജോലിക്ക് പോയ തക്കം നോക്കി കൂട്ടികളെ പീഡിപ്പിച്ച 60കാരനാണ് പിടിയിലായത്. ദക്ഷിണ ഡൽഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജൈനുൾ ആണ് അറസ്റ്റിലായത്. ഇക്കാര്യം വെളിയിൽ പറയാതിരിക്കാൻ ഇയാൾ കുട്ടികൾക്ക് അഞ്ചു രൂപ വീതം നൽകിയതായും പൊലീസ് വ്യക്തമാക്കി. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ മഠായി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പിഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടികൾക്ക് അഞ്ചു രൂപ വീതം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ മഹാദയോ ദുംബ്രേ പറഞ്ഞു. ഇയാളെ ഭയന്ന് കുട്ടികൾ ഒന്നും വീട്ടിൽ പറഞ്ഞില്ല. വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇളയ കുട്ടി കരഞ്ഞതോടെയാണ് കുട്ടിയുടെ അമ്മ സംഭവം അറിയുന്നത്. തുടർന്ന് കുട്ടിയെ പരിശോധിച്ച മാതാപിതാക്കൾ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി മനസ്സിലാക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഭാര്യയും മക്കളും വീട്ടി
ന്യൂഡൽഹി: ഒമ്പതും അഞ്ചും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അച്ഛൻ അമ്മമാർ ജോലിക്ക് പോയ തക്കം നോക്കി കൂട്ടികളെ പീഡിപ്പിച്ച 60കാരനാണ് പിടിയിലായത്. ദക്ഷിണ ഡൽഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജൈനുൾ ആണ് അറസ്റ്റിലായത്. ഇക്കാര്യം വെളിയിൽ പറയാതിരിക്കാൻ ഇയാൾ കുട്ടികൾക്ക് അഞ്ചു രൂപ വീതം നൽകിയതായും പൊലീസ് വ്യക്തമാക്കി.
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ മഠായി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പിഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടികൾക്ക് അഞ്ചു രൂപ വീതം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ മഹാദയോ ദുംബ്രേ പറഞ്ഞു.
ഇയാളെ ഭയന്ന് കുട്ടികൾ ഒന്നും വീട്ടിൽ പറഞ്ഞില്ല. വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇളയ കുട്ടി കരഞ്ഞതോടെയാണ് കുട്ടിയുടെ അമ്മ സംഭവം അറിയുന്നത്. തുടർന്ന് കുട്ടിയെ പരിശോധിച്ച മാതാപിതാക്കൾ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി മനസ്സിലാക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടികളെ പീഡനത്തിനിരയാക്കിയത്. മുഹമ്മദ് ജൈനുലിനെ പൊലീസ് പീന്നീട് കോടതയിൽ ഹാജരാക്കുകയും കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.