- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലും ആൽബങ്ങളിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണത്തട്ടിപ്പ് നടത്തിയ വിരുതൻ പിടിയിൽ; അഭിനയ മോഹികളെ വേണുജി വെട്ടിലാക്കുന്നത് സംവിധായകരുടെ അടുത്തുകൊണ്ടുപോയി വിശ്വാസ്യത ഉറപ്പു വരുത്തിയ ശേഷം; അങ്കമാലി സ്വദേശിയിൽ നിന്നും 14.5 ലക്ഷം തട്ടിയത് മക്കളെ ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്; മകളെ സിനിമാ നടിയാക്കാൻ ഇറങ്ങിയ വീട്ടമ്മയും തട്ടിപ്പിൽ വീണു
പിറവം: സിനിമയുടെ വെള്ളിവെളിച്ചം നൽകുന്ന പ്രശസ്തി സ്വപ്‌നം കാണാത്താ യുവതീ യുവാക്കൾ കുറവാണ്. എന്നാൽ, ഈ രംഗത്ത് സാന്നിധ്യം അറിയിക്കണമെങ്കിൽ കഷ്ടപ്പാടുകൾ ഏറെയാണ് താനും. ആയിരം പേർ പരിശ്രമിച്ചാൽ അതിൽ ഒരാൾ മാത്രം രക്ഷപെടുന്ന രംഗമാണ് സിനിമ. എങ്കിലും സിനിമാ മോഹം വിടാതെ മക്കളെ സിനിമാക്കാരക്കാൻ തുനിഞ്ഞിറങ്ങുന്ന മാതാപിതാക്കളുമുണ്ട്. ഇത്തരക്കാർക്ക് മുന്നിൽ തട്ടിപ്പികാർ പ്രത്യക്ഷപ്പെടുന്നത് പല രൂപത്തിതാണ്. അങ്കമാലിയിലും പ്രദേശത്തുമായി ഇത്തരത്തിൽ സിനിമാ മോഹികളെ വലവീശി കീഴ വീർപ്പിച്ചിരുന്ന വിരുതൻ പൊലീസിന്റെ പിടിയിലായി. അഭിനയ മോഹമുള്ളവരെ കെണിയിൽ വീഴ്‌ത്തി പണം സമ്പാദിച്ച വ്യക്തിയാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. സിനിമയിലും ആൽബങ്ങളിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി പണം സമ്പാദിക്കൂന്നത് പതിവാക്കിയ പിറവം സ്വദേശിയാണ് അറസ്റ്റിലായത്. വീടിന്റെ പേര് തന്നെ സിനിമയുമായി ബന്ധപ്പെട്ട് ഇട്ടുകൊണ്ടായിരുന്നു ഫ്‌ലവർ ഷോ ഫിലിം സിറ്റി മുരിങ്ങേലി പറമ്പിൽ വേണുഗോപാൽ എന്ന വേണുജി(50)യുടെ തട്ടിപ്പ്. കുറുപ്പംപട
പിറവം: സിനിമയുടെ വെള്ളിവെളിച്ചം നൽകുന്ന പ്രശസ്തി സ്വപ്‌നം കാണാത്താ യുവതീ യുവാക്കൾ കുറവാണ്. എന്നാൽ, ഈ രംഗത്ത് സാന്നിധ്യം അറിയിക്കണമെങ്കിൽ കഷ്ടപ്പാടുകൾ ഏറെയാണ് താനും. ആയിരം പേർ പരിശ്രമിച്ചാൽ അതിൽ ഒരാൾ മാത്രം രക്ഷപെടുന്ന രംഗമാണ് സിനിമ. എങ്കിലും സിനിമാ മോഹം വിടാതെ മക്കളെ സിനിമാക്കാരക്കാൻ തുനിഞ്ഞിറങ്ങുന്ന മാതാപിതാക്കളുമുണ്ട്. ഇത്തരക്കാർക്ക് മുന്നിൽ തട്ടിപ്പികാർ പ്രത്യക്ഷപ്പെടുന്നത് പല രൂപത്തിതാണ്. അങ്കമാലിയിലും പ്രദേശത്തുമായി ഇത്തരത്തിൽ സിനിമാ മോഹികളെ വലവീശി കീഴ വീർപ്പിച്ചിരുന്ന വിരുതൻ പൊലീസിന്റെ പിടിയിലായി. അഭിനയ മോഹമുള്ളവരെ കെണിയിൽ വീഴ്‌ത്തി പണം സമ്പാദിച്ച വ്യക്തിയാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്.
സിനിമയിലും ആൽബങ്ങളിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി പണം സമ്പാദിക്കൂന്നത് പതിവാക്കിയ പിറവം സ്വദേശിയാണ് അറസ്റ്റിലായത്. വീടിന്റെ പേര് തന്നെ സിനിമയുമായി ബന്ധപ്പെട്ട് ഇട്ടുകൊണ്ടായിരുന്നു ഫ്‌ലവർ ഷോ ഫിലിം സിറ്റി മുരിങ്ങേലി പറമ്പിൽ വേണുഗോപാൽ എന്ന വേണുജി(50)യുടെ തട്ടിപ്പ്. കുറുപ്പംപടി പ്രിൻസിപ്പൽ എസ്‌ഐ പി.എം ഷമീറാണ് പണത്തട്ടിപ്പ് പരാതികൾ ലഭിച്ചതിനെ തുടർന്ന് ഈ 'സിനിമാക്കാരനെ' അറസ്റ്റു ചെയ്തത്.
അങ്കമാലി നായത്തോട് സ്വദേശിയിൽ നിന്നും പല തവണയായി 14.5 ലക്ഷം രൂപ ഇയാൾ ഇങ്ങനെ തട്ടിയെടുത്തിരുന്നു. ഇയാളുടെ മക്കളെ ഭക്തിഗാന ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി ഇത്രയും തുക തട്ടിയെടുത്തത്. അഭിനയ മോഹമുള്ള പിതാവ് മക്കളെ പ്രശസ്തരാക്കാൻ വേണുജിയെ ശരിക്കും വിശ്വസിക്കുകയും ചെയ്തു. ഇതു കൂടാതെ ഈ ആൽബത്തിൽെ പ്രൊഡ്യൂസർ ആക്കാമെന്നും വാഗ്ദാനം നൽകിയിരുന്നു. ആൽബത്തിന്റെ പേരു പറഞ്ഞു പറ്റിക്കാൻ ഇയാൾ സിനിമാരംഗത്തെ പ്രശസ്തരുടെ പേരുകളു ഉപയോഗിച്ചു.
പണം വാങ്ങിയ വേണുഗോപാൽ പലപ്പോഴായി പല പ്രശസ്ത സിനിമാ സീരിയൽ സംവിധായകരുടെയും അടുത്ത് ഇയാളെയും മക്കളെയും പ്രതികൂട്ടികൊണ്ടു പോയി വിശ്വാസ്യത ഉറപ്പു വരുത്തുവാൻ ശ്രമിച്ചിരുന്നു. കൂടാതെ ഗുരുവായൂരപ്പൻ എന്ന് പേരിട്ട ഭകതിഗാന ആൽബത്തിൽ അഭിനയിപ്പിക്കാനെന്നും പറഞ്ഞ് കുട്ടികളുടെ ഫോട്ടോ സെഷനും ഇയാൾ നടത്തിയിരുന്നു. ഇങ്ങനെ തുക കൈപ്പറ്റിയും കസർത്തുകളും കാണിക്കുകയല്ലാതെ മക്കളെ സിനിമയിലോ സീരിയലിലോ തല കാണിക്കാൻ പോലും സാധിച്ചില്ല. ഇതോടെയാണ് രണ്ട് വർഷത്തോളം കബളിപ്പിച്ചതിൽ സംശയം തോന്നിയാണ് പൊലീസിൽ പരാതിപ്പെട്ടത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഇത്തരം തട്ടിപ്പുകളെപ്പറ്റി കൂടുതൽ അറിഞ്ഞത്. ചാലക്കുടിയിൽ നിന്നുള്ള ഒരു വീട്ടമ്മയുടെ കലാകാരിയായ മകളെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 65000 രൂപ കവർന്നിരുന്നു. കൂടാതെ പിറവം പാഴൂർ സ്വദേശിയായ ആർട്ട് സ്‌കൂൾ നടത്തുന്ന ആളിൻ നിന്ന് ഗൾഫിൽ സ്റ്റേജ് ഷോ നടത്തുന്നതിനാവശ്യമായ ഡ്രസ്സുകളും മറ്റും വാങ്ങി തരാമെന്ന് പറഞ്ഞ് അരലക്ഷം രൂപ കൈക്കലാക്കി മുങ്ങി നടക്കുകയായിരുന്നു വേണുജി.
കേസെടുത്തതിനു ശേഷം മുങ്ങി നടക്കുകയായിരുന്ന ഇയാളെ കുറുപ്പംപടി തന്ത്രപരമായി വിളിച്ചുവരുത്തിയാണ് അറസ്റ്റു ചെയ്തത്. സിനിമാക്കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞാണ് പൊലീസ് വേണുജിയെ മൂവാറ്റുപുഴയിൽ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി. സമാനമായ നിരവധി തട്ടിപ്പുകൾ ഇയാൾ സംസ്ഥാനത്തുടനീളം നടത്തിയതായാണ് പ്രാഥമിക വിവരം. അന്വേഷണം വിപുലമാക്കാനാണ് കുറുപ്പംപടി പൊലീസിന്റെ തീരുമാനം. അന്വേഷണ സംഘത്തിൽ എസ്‌ഐ മാരായ സാലി, ഷംസുദ്ദീൻ എന്നിവരും അബ്ദുൽ റസാഖ്, ബിനിൽ പോൾ തുടങ്ങിയ ഉദ്യോഗസ്ഥരുമുണ്ടായിരുനന്ു. കുറുപ്പംപടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.