കൊച്ചി: മൂന്നാർ എഎസ്‌പി മെറിൻ ജോസഫിന്റെ പേരിൽ ഓൺലൈൻ വഴി പണം പിരിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ പ്രിൻസ് ജോണിനെയാണ് ആലപ്പുഴ അർത്തുങ്കലിൽ നിന്നും അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഇയാൾ താമസിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

മെറിന്റെ സഹോദരനാണെന്ന് നടിച്ച് നടിച്ച് ഗൾഫിലും കേരളത്തിലും ഉള്ളവരിൽ നിന്ന് പണം തട്ടിയത ആളെ അറസ്റ്റു ചെയ്ത വിവരം മെറിൻ തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലാണ് ഇതിനായി ഇയാൾ ഉപയോഗിച്ചിരുന്നത്. മെറിൻ ജോസഫിന്റെ സഹോദരനാണെന്ന് പറഞ്ഞ് ഇയാൾ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ഇത് വിശ്വസിപ്പിക്കാനായി മെറിന്റെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

തുടർന്ന് സഹോദരിക്ക് കുറച്ച് പണത്തിന്റെ ആവശ്യം ഉണ്ടെന്ന് പറഞ്ഞ് 20000 രൂപയോളമാണ് ഒരാളിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിലുള്ള ഒരാൾ മൂന്നാറിലെത്തി മെറിൻ ജോസഫിനെ കണ്ട് പരാതി നൽകിയിരുന്നു. ഇതുകൊച്ചി പൊലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. തുടർന്നാണ് പ്രിൻസിനെ അർത്തുങ്കലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഒരു സ്ത്രീയും മറ്റൊരാളും ഉള്ളതായി സംശയിക്കുന്നതായി മെറിൻ ജോസഫ് പറഞ്ഞു.

സംഭവത്തിൽ കൊച്ചിയിലുള്ള ഒരാൾ മൂന്നാറിലെത്തി മെറിൻ ജോസഫിനെ കണ്ട് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പുകാരനെ പിടികൂടാൻ പൊലീസ് വലവിരിച്ചത്. പരാതി മെറിൻ കൊച്ചി പൊലീസ് കമ്മിഷണർക്കു കൈമാറി. അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ തന്നെ പ്രതി വലയിലാകുകയായിരുന്നു. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഇതേരീതിയിൽ വേറെയും തട്ടിപ്പുകൾ നടത്തിയോയെന്നും വിശദമായ അന്വേഷണത്തിലൂടെയേ അറിയാൻ കഴിയൂ. മെറിൻ ജോസഫിന്റെ സഹോദരനല്ലെന്ന് കൊച്ചിയിൽ ചിലർക്കു മനസ്സിലായതാണ് അറസ്റ്റിലേക്കു നയിച്ചത്. മാരാരിക്കുളത്തെ റിസോർട്ടിൽ നിന്നാണ് പ്രിൻസ് അറസ്റ്റിലായത്.