- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യക്ക് അയൽവാസിയുമായി അവിഹിതമെന്ന് സംശയം; യുവതിയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ
മുംബൈ: അയൽവാസിയുമായി വിവാഹേതരബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. മുംബൈയ്ക്ക് സമീപമാണ് സംഭവം. സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനായ രവിശങ്കർ ചൗഹാനാണ് ഭാര്യ പൂജയെ ക്രൂരമായി മർദ്ദിച്ചത്. അയൽവാസിയായ കരൺ എന്നയാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന യുവാവിന്റെ സംശയമാണ് പ്രശ്നങ്ങളുടെ തുടക്കം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
23 കാരിയെ ചൂടാക്കിയ ചട്ടുകം കൊണ്ടാണ് മർദ്ദിച്ചത്. കൈയിലും കവിളിലും സാരമായി പരിക്കേറ്റ യുവതിയെ ഇയാൾ ആറ് മണിക്കൂറോളം സമയം മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്തായിരുന്നു മർദ്ദനം. മദ്യലഹരിയിലായിരുന്ന ഭർത്താവ് യുവതിയെ അക്രമിക്കുകയും ചെയ്തു. എന്നാൽ യുവതി ഇക്കാര്യം നിഷേധിച്ചതോടെ കുപിതനായ ഭർത്താവ് അടുക്കളയിൽ പോയി ചട്ടുകം പഴുപ്പിച്ച് യുവതിയുടെ കവിളിലും കൈകളിലും മർദ്ദിക്കുകയായിരുന്നു. മാർച്ച് 12നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയ്‌ക്കെതിരെ ഐപിസി 323, 324,504 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്
മറുനാടന് മലയാളി ബ്യൂറോ