- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഇരട്ട കൊലപാതകത്തിലെ വില്ലൻ മരുമകളുടെ അവിഹിത ബന്ധം! ഷീജയുടെ രഹസ്യ കാമുകൻ സദാനന്ദൻ പിടിയിൽ; കൊലപാതകത്തിന് പ്രേരിപ്പിച്ചത് വീട്ടിനുള്ളിലെ വെച്ച് ഇരുവരെയും ഒരുമിച്ച് ഭർതൃപിതാവ് കണ്ടത്; സ്വാമിനാഥനെ ടോർച്ച് കൊണ്ട് തലയ്ടിച്ചു വീഴ്ത്തി; ഉറങ്ങിക്കിടന്ന പ്രേമയെ ശ്വാസം മുട്ടിച്ചു കൊന്നു; മോഷണ ശ്രമമാക്കാനുള്ള ശ്രമം പൊലീസ് അന്വേഷണത്തിൽ പൊളിഞ്ഞു
പാലക്കാട്: പാലക്കാട് വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ ഒരാൾ പൊലീസ് പിടിയിൽ. കൊലപാതകത്തിലേക്ക് നയിച്ചത് മരുമകളുടെ അവിഹിത ബന്ധമാണെന്നാണ് പുറത്തുവരുന്ന വിവരം. കൃത്യം നിർവഹിച്ചത് മരുമകളും കാമുകൻ സദാനന്ദനും ചേർന്നാണെന്നാണ് പുറത്തുവരുന്ന വിവരം. എറണാകുളം പറവൂർ സ്വദേശിയായ സദാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകൾ ഷീജയുടെ സുഹൃത്താണ് പിടിയിലായ സദാനന്ദൻ. ഷീജയും സദാനന്ദനുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നും സംഭവം നടന്ന ദിവസം ഷീജയെ കാണാൻ സദാനന്ദൻ എത്തിയിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഷീജ വാതിൽ തുറന്നു കൊടുത്തിട്ടാണ് സദാനന്ദൻ വീടിനുള്ളിൽ കയറിയത്. ഇവരെ ഒന്നിച്ചു കണ്ട സദാനന്ദൻ ഭാര്യാപിതാവിനെ ടോർച്ച് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രേമയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. പാലക്കാട് കോട്ടായിൽ സ്വാമിനാഥൻ, ഭാര്യ പ്രേമ എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മരുമകൾ ഷീജയെ കണ്ണും വായും മൂടിക്കട്ടിയ നിലയിൽ കെട്ടിയിട്ടിരി
പാലക്കാട്: പാലക്കാട് വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ ഒരാൾ പൊലീസ് പിടിയിൽ. കൊലപാതകത്തിലേക്ക് നയിച്ചത് മരുമകളുടെ അവിഹിത ബന്ധമാണെന്നാണ് പുറത്തുവരുന്ന വിവരം. കൃത്യം നിർവഹിച്ചത് മരുമകളും കാമുകൻ സദാനന്ദനും ചേർന്നാണെന്നാണ് പുറത്തുവരുന്ന വിവരം. എറണാകുളം പറവൂർ സ്വദേശിയായ സദാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു.
മരുമകൾ ഷീജയുടെ സുഹൃത്താണ് പിടിയിലായ സദാനന്ദൻ. ഷീജയും സദാനന്ദനുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നും സംഭവം നടന്ന ദിവസം ഷീജയെ കാണാൻ സദാനന്ദൻ എത്തിയിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഷീജ വാതിൽ തുറന്നു കൊടുത്തിട്ടാണ് സദാനന്ദൻ വീടിനുള്ളിൽ കയറിയത്. ഇവരെ ഒന്നിച്ചു കണ്ട സദാനന്ദൻ ഭാര്യാപിതാവിനെ ടോർച്ച് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രേമയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
പാലക്കാട് കോട്ടായിൽ സ്വാമിനാഥൻ, ഭാര്യ പ്രേമ എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മരുമകൾ ഷീജയെ കണ്ണും വായും മൂടിക്കട്ടിയ നിലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു കൊലപാതകം. എന്നാൽ ഷീജയുടെ മൊഴിയെടുത്ത പൊലീസിന് സംശയം തോന്നിയിരുന്നു. കൂടുതൽ വിശദമായ അന്വേഷണം നടത്തിയതോടയാണ് കേസിൽ വില്ലനായത് അവിഹിത ബന്ധമാണെന്ന് വ്യക്തമായത്.
കൊലപാതകത്തിൽ തെളിവു നശിപ്പിക്കാനായി അക്രമികൾ കൊലപതകം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. ഒരാഴ്ച മുമ്പ് തങ്ങളുടെ ജീവനു ഭീഷണി ഉണ്ടെന്നും, ആരോ പിന്തുടരുന്നുണ്ടെന്നും കാണിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നതായും പരാതി നൽകിയിരുന്നു. ആലത്തൂർ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂർ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ മരുമകൾ കാര്യമായ പരിക്കേറ്റിരുന്നില്ല.
വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷീജ ദമ്പതികൾക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇവരെ കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് യുവതിയെ അടുക്കളയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. ഇവർ കൊല്ലപ്പെട്ടതായി പുലർച്ചെ സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദർ ഉൾപ്പെടെയുള്ള അന്വേഷണ സംഘം സംഭവസ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. . കുഴൽമന്ദം, കോട്ടായി, ആലത്തൂർ പൊലീസ് സ്റ്റേഷനുകൾ സംയുക്തമായാണ് അന്വേഷണം നടത്തി. പാലക്കാട് കെഎസ്ആർടിസി ബസ് സറ്റാൻഡിൽ നിന്നാണ് പ്രതിയെ പിടിച്ചിരിക്കുന്നത്.