- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലൂടെ അസഭ്യം വിളിച്ച യുവാവ് കേസിൽ അറസ്റ്റിലായി; പൊലീസ് ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന പീഡന കഥ; ഗർഭിണിയാക്കിയ ആദിവാസി പെൺകുട്ടിയെ തന്നെ വിവാഹം ചെയ്യാമെന്ന ഓഫർ മുന്നോട്ടു വെച്ച് പ്രതി; വേണ്ടെന്ന് പൊലീസ്
കോട്ടയം: ഫേസ്‌ബുക്കിലൂടൈ തെറിപറഞ്ഞ കേസ് അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ഒരു പീഡകഥയ്ക്ക്. ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശി ജിഷ്ണുപ്രഭ (20) ആണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാറുകാരിയെയാണ് ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഫേസ്‌ബുക്കിലൂടെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ തിരുവമ്പാടി സ്വദേശിയായ ജിസ്മോൻ നൽകിയ പരാതിയിലാണ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ജിസ്മോനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ജിഷ്ണുവും രണ്ട്് സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ പീഡന വിവരം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പീഡനം നടത്തിയിരുന്നത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ജിഷ്ണുപ്രഭയും ഇയാളുടെ അമ്മയും പൊലീസ് സ്റ്റേഷനിൽ വ്യക്തമാക്കിയി. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട
കോട്ടയം: ഫേസ്‌ബുക്കിലൂടൈ തെറിപറഞ്ഞ കേസ് അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ഒരു പീഡകഥയ്ക്ക്. ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശി ജിഷ്ണുപ്രഭ (20) ആണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാറുകാരിയെയാണ് ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
ഫേസ്‌ബുക്കിലൂടെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ തിരുവമ്പാടി സ്വദേശിയായ ജിസ്മോൻ നൽകിയ പരാതിയിലാണ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ജിസ്മോനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ജിഷ്ണുവും രണ്ട്് സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ പീഡന വിവരം വെളിപ്പെടുത്തിയത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പീഡനം നടത്തിയിരുന്നത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ജിഷ്ണുപ്രഭയും ഇയാളുടെ അമ്മയും പൊലീസ് സ്റ്റേഷനിൽ വ്യക്തമാക്കിയി. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പൊലീസ് വിവാഹത്തിന് അനുമതി നിഷേധിച്ചു.
ഫേസ്‌ബുക്കിലൂടെ പരസ്പരം ചീത്ത വിളിക്കുകയും വെല്ലുവിളി നടത്തുകയും ചെയ്തതിനെത്തുടർന്ന് പാഴുത്തുരുത്ത് തിരുവമ്പാടി സ്വദേശിയായ ജിസ്മോൻ ജോയി എന്ന യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ജിഷ്ണുപ്രഭയും രണ്ട് സുഹൃത്തുക്കളും ചേർന്ന് മർദിച്ചിരുന്നു. ഹൈൽമെറ്റിന് അടിച്ചു വീഴ്‌ത്തിയതിനെത്തുടർന്ന് ജിസ്മോൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതേത്തുടർന്ന് ജിസ്മോന്റെ പരാതിയിൽ ജിഷ്ണുപ്രഭയ്ക്കും രണ്ടു സുഹൃത്തുക്കൾക്കുമെതിരേ പൊലീസ് കേസ് എടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റുചെയ്തത്. ജിസ്മോനെ മർദിച്ച കേസിൽ മറ്റു രണ്ട് പ്രതികൾകൂടി പിടിയിലാകാനുണ്ട്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് കടുത്തുരുത്തി സിഐ കെ.പി.തോംസൺ പറഞ്ഞു.