ചെങ്ങന്നൂർ: ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇടതു കൺവെൻഷൻ വേദിയിൽ ശോഭന എത്തിയതിന് ശേഷം കടുത്ത സൈബർ ആക്രമണമാണ് അവർക്കെതിരെ നടന്നത്. ഒരു വിഭാഗം കോൺഗ്രസുകാർ തന്നെയായിരുന്നു ഇതിന് പിന്നിൽ. ഇതോടെ തന്നെ അവഹേളിച്ചവരുടെ ലിസ്റ്റ് ചൂണ്ടി ശോഭന പരാതിയും നൽകി. ഈ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചു തുടങ്ങിയപ്പോൾ വെട്ടിലായത് ശോഭനയുടെ തന്നെ ബന്ധുവായ ഒരാളാണ്.

ഇയാൾ ശോഭനയുടെ അകന്ന ബന്ധുവായ അങ്ങാടിക്കൽ തെക്ക് പള്ളിക്കൽപ്പടി മനോജ് ജോണിനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്. ശോഭന ഡിജിപിക്കു തെളിവു സഹിതം പരാതി നൽകിയിരുന്നു. തുടർന്നു പ്രതി സുഹൃത്തു മുഖേന ക്ഷമാപണം നടത്തി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു പോസ്റ്റ് ഇടാമെന്നും അറിയിച്ചു. ഈ വിവരം ശോഭന പൊലീസിനെ അറിയിച്ചതിനെത്തുടർന്നു ഫോൺ രേഖകൾ പരിശോധിച്ചു മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നു.

തനിക്കെതിരേ അശ്ലീലച്ചുവയുള്ള ഫേസ്‌ബുക്ക് പോസ്റ്റ് പ്രചരിക്കുന്നതായി ശോഭന പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞ പ്രതി സുഹൃത്ത് മുഖേന ശോഭനയോട് ക്ഷമാപണം നടത്തി. ഈ വിവരം ശോഭനതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോൺ രേഖകൾ പരിശോധിച്ച് പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.

മനോജിനെതിരേ ഐ.ടി നിയമം, സ്ത്രീത്വത്തെ അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അശ്ലീല പോസ്റ്റിന് രൂപം നൽകിയ ആളുകളെ സംബന്ധിച്ച് ഫേസ്‌ബുക്ക് അധികൃതരോട് വിവരം ആരാഞ്ഞിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും പാർത്ഥസാരഥിപിള്ള അറിയിച്ചു. ചെങ്ങന്നൂർ സിഐ. എം. ദിലീപ്ഖാൻ, സി.പി.ഒ. ബാലകൃഷ്ണൻ എന്നിവരാണ് അന്വേഷണത്തിന് സഹായിച്ചത്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്‌പി എൻ.പാർഥസാരഥി പിള്ള പറഞ്ഞു. ഐടി നിയമം, സ്ത്രീത്വത്തെ അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്.