- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട് സ്വദേശിനിയുടെ വീട്ടിൽനിന്നു സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
മരട്: തമിഴ്‌നാട് സ്വദേശിനിയുടെ വീട്ടിൽനിന്നു സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. മധുര സ്വദേശി രാമസ്വാമി മകൻ അയ്യനാറി (31) നെയാണ് തിരുവനന്തപുരത്ത് നിന്നു മരട് പൊലീസ് പിടികൂടിയത്.
വർഷങ്ങളായി മരടിൽ താമസിച്ച് ജോലി ചെയ്തുവന്നിരുന്ന തമിഴ്‌നാട് സ്വദേശിനിയുടെ വീട്ടിൽ നിന്നാണ് അഞ്ചു പവൻ സ്വർണവും 21,000 രൂപയും പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ നവംബർ ഒമ്പതിനായിരുന്നു സംഭവം. വീട്ടുകാർ പുറത്ത് പോയിരുന്ന സമയത്ത് പ്രതി വീട്ടിലെത്തിയാണ് മോഷണം നടത്തിയത്. ഫോണിൽ വീട്ടുകാരെ വിളിച്ച് വീട്ടിൽ ആരുമില്ലെന്നു മനസ്സിലാക്കിയ ശേഷം താക്കോൽ വെക്കുന്ന സ്ഥലം അറിയാവുന്ന പ്രതി വീട് തുറന്ന് അകത്ത് കയറി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. വീട്ടുകാർ മരട് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിരുവനന്തപുരത്ത് ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി പണയം വെച്ച സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മരട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് സാജന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ ജി. ഹരികുമാർ, അസി. സബ് ഇൻസ്പെക്ടർ സജീവ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺരാജ്, വിനോദ് വാസുദേവൻ, പ്രശാന്ത് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.