- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി കൊടുവള്ളി സ്വദേശി മലപ്പുറം വഴിക്കടവിൽ പിടിയിൽ; പിന്നിൽ വമ്പന്മാർ; കുഴൽപ്പണം ഒളിപ്പിച്ചത് വാഹനത്തിന്റെ രഹസ്യ അറയിൽ
മലപ്പുറം: വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് വിതരണത്തിന് കൊണ്ടുവന്ന അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശിയായ 22കാരൻ മലപ്പുറം വഴിക്കടവിൽ പിടിയിൽ. പിന്നിൽ വമ്പന്മാർമാരെന്ന് സൂചന. കൊടുവള്ളി സ്വദേശിയായ കളത്തിൽ തൊടിക മുഹമ്മദ് മിഖ്ദാദ് എന്ന മിക്കു( 22) നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്. ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ.
ഡി.വൈ.എസ്പി. സാജു. കെ.അബ്രഹാം ന്റെ നിർദേശപ്രകാരം വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ് ക്കിടെയാണ് പിടിയിലായത് .കൊടുവള്ളിയിൽ നിന്നും വഴിക്കടവിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച് കൊണ്ട് വന്ന പണമാണ് പിടിച്ചെടുത്തത്.
പണവും പ്രതിയെയും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും.പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ടി അജയകുമാർ, പൊലീസുകാരായ പി എ സാദത്ത് ബാബു, റിയാസ് ചീനി, പ്രശാന്ത് കുമാർ.എസ്, പി. ജിതിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.