- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹത്ത് ബെൽറ്റ് പോലെ 500, 2000 രൂപയുടെ കറൻസികൾ; 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ; 67കാരനെ പിടികൂടിയത് രഹസ്യവിവരം ലഭിച്ചതോടെ
തിരൂർ: 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി താനൂരിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി കൊട്ടു വലക്കാട് കുറു തൊടി കാസിം(67) നെയാണ് താനൂർ ഡിവൈ.എസ്‌പി മൂസവള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീം പിടികൂടിയത്.
കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. 500, 2000 രൂപയുടെ കറൻസികൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടിയാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂരിൽനിന്ന് നിരവധി തവണ ഇയാൾ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇടയ്ക്കിടെ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റിയും ഫോൺ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പൊലീസ് നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാൾ നേരത്തെയും കുഴൽപ്പണ കേസുകളിൽ പിടിയിലായിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം താനൂർ ഡിവൈ.എസ്‌പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ താനൂർ സിഐ. കെ.ജെ. ജിനേഷ്, എസ്‌ഐ.മാരായ ശ്രീജിത്ത്, ഹരിദാസ്, സി.പി.ഒ.മാരായ സലേഷ്, വിപിൻ, ജിനേഷ്, സുബൈർ, സാജൻ എന്നിവരും ഡാൻസഫ് സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.




