- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ റോഡരിയിൽ ഇസ്ഹാക്കിനെ കാണപ്പെട്ടത് മരിച്ച നിലയിൽ; ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതിയത് തെറ്റി; കൊലപാതകമെന്ന് വ്യക്തമായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ; യുവാവിനെ മർദ്ദിച്ചു കൊന്നത് ഓട്ടോഡ്രൈവറെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ; പ്രതി നൗഷാദ് അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും അതിക്രൂരമായി മർദ്ദനമേറ്റു യുവാവ് മരണമടഞ്ഞ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയും മരണകാരണത്തിനിടയാക്കുകയും ചെയ്ത പഴയ ബസ് സ്റ്റാൻഡിലെ ഓട്ടോ റിക്ഷാ ഡ്രൈവർ അലവിൽ ഒറ്റതെങ്ങിൽ താമസിക്കുന്ന മാണിയൂർ സ്വദേശി എം. നൗഷാദിനെ(42)യാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റു ചെയ്തത്.
എസ്. ഐ മഹിജൻ, എ. എസ്. ഐ അജയൻ, സി.പി.ഒ മാരായ മഹേഷ്, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാർട്ടേഴ്സിനുള്ളിൽ ഇസ്ഹാക്കി(34)നെ ഉറക്കത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നത്.
ഇക്കഴിഞ്ഞ പത്തിനാണ് ഇസ്ഹാക്കിനെ തളിപറമ്പ് രാജരാജേശ്വരം ക്ഷേത്ര റോഡരികിൽ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാർ കണ്ടത്. മദ്യപാനശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണ് എന്നാണ് നാട്ടുകാരും കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം രാവിലെ ബന്ധുക്കൾ വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതെന്നാണ്അന്ന് ബന്ധുക്കൾ കരുതിയത്.
പൊലീസ് ഇൻക്വസ്റ്റ് തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് യുവാവിനെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിൽ ബന്ധുക്കൾ നൽകിയ പരാതി സംഭവം നടന്ന കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ഇസ്ഹാഖ് ക്രൂരമർദ്ദനത്തിന് ഇരയായ വിവരം ദൃക്സാക്ഷികൾ പൊലിസിനോട് വെളിപ്പെടുത്തിയിരുന്നു തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ര് ബിനുമോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ ഓട്ടോ റിക്ഷ ഡ്രൈവറായ നൗഷാദാണ് പ്രതിയെന്നു പൊലിസ്അന്വേഷണത്തിൽ വ്യക്തമായത്. ഇയാൾ പഴയബസ് സ്റ്റാൻഡിലെ മിൽമാ ബുത്തിനു സമീപത്തു നിന്നാണ് ഓട്ടോ റിക്ഷ ഓടിക്കുന്നത്. സംഭവ ദിവസം ഇസ്ഹാഖിനെ കൂടാതെ മറ്റൊരാൾക്കും ഇയാളുടെ മർദ്ദനമേറ്റിരുന്നു. എന്നാൽ ഇയാൾ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. ഇസ്ഹാഖിനെ പ്രതിയായ ഓട്ടോ ഡ്രൈവർ നൗഷാദ് കൈകൾ കൊണ്ടു തലയ്ക്കു പിന്നിൽ പല തവണ ഇടിച്ചതായും പിന്നീട് ബസ് സ്റ്റാൻഡിന്റെ ചുമരിൽ പിടിച്ചു ഇടിക്കുകയും ചെയ്തതായി ദ്യക്സാക്ഷികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ