- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ നിന്നും സോഷ്യൽ മീഡിയ വഴി സിദ്ദിഖ് പ്രണയം നടിച്ചു പെൺകുട്ടിയെ പാട്ടിലാക്കി; തിരുവനന്തപുരത്തെത്തി തട്ടിക്കൊണ്ടുപോയത് തിരുപ്പൂരിലെ തുണി മില്ലിൽ; ഒറ്റമുറിയിൽ വെച്ച് പീഡനവും; ഒരു മാസത്തിന് ശേഷം പെൺകുട്ടിയെ രക്ഷിച്ചു
കൊല്ലം: ഗൾഫിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പാലക്കാട്ട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ മുഹമ്മദലിയുടെ അബൂബക്കർ സിദ്ദിഖ്(24) എന്നയാളാണ് അറസ്റ്റിലായത്. കൊട്ടാരക്കര പൊലീസാണ് പോക്‌സോ നിയമ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ വിവാഹവാഗ്ദാനം നൽകി തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മാസത്തിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്ന പ്രതി സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. ഇതേത്തുടർന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകകയായിരുന്നു. ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്‌കൂളിലേക്ക് എന്നും പറഞ്ഞു വീട് വിട്ട പെൺകുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെയാണ് മാതാപിതാക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്നേഷത്തിൽ പെൺകുട്ടി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി കണ്ടെത്തി.
കൊട്ടാരക്കര ഡി.വൈ.എസ്‌പി ആർ സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായരുന്നു അന്വേഷണം. വിമാനത്താവളത്തിൽ എഥ്തിയ പെൺകുട്ടി എങ്ങോട്ടു പോയി എന്ന കാര്യത്തിൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി അബൂബക്കർ സിദ്ദിഖ് കഴിഞ്ഞ മാസം 12 തീയതി യുഎഇയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരം രാജ്യാന്തര വിമാനതാവളത്തിൽ എത്തിയതായി പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബൂബക്കർ സിദ്ദിഖുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയത്.
ഇതോടെ പെൺകുട്ടിയെ അബൂബക്കർ സിദ്ദിഖ് തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് പ്രതിയുടെ പാലക്കാടുള്ള വീട്ടിലും, കേരളത്തിലും, തമിഴ്‌നാട്ടിലുമുള്ള പ്രതിയുടെ ബന്ധുവീടുകളിലും കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തി. എന്നാൽ ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതിനിടയിൽ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി ഹൈക്കോടതിയിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഹേബിയസ് കോർപ്പ്സ് ഹർജി നൽകി. ഇതനുസരിച്ച് പെൺകുട്ടിയെ ഉടൻ കണ്ടെത്തി കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.
പ്രതിയുടെ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ബന്ധു വീടുകൾ ചുറ്റിപ്പറ്റി കൊട്ടാരക്കര പൊലീസ് ഒരു മാസത്തോളമായി നടത്തിയ വന്ന രഹസ്യ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് തിരുപ്പൂരിൽ പെൺകുട്ടിയെ താമസിപ്പിച്ചിട്ടുള്ളതായി വിവരം കിട്ടി. തിരുപ്പൂരിലെ തുണി മില്ലുകൾ ഏറെയുള്ള പ്രദേശത്ത് തുണിമില്ലു തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഒറ്റമുറി വീടുകളിൽ ഒന്നിൽ പ്രതി പെൺകുട്ടിയെ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു.
പൊലീസ് അവിടെയെത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. അവിടെനിന്ന് അബൂബക്കർ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പിന്നീട് ഇയാളെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര SHO ജോസഫ് ലിയോൺ, എസ്‌ഐ ദീപു കെ എസ്, കൺട്രോൾ റൂം എസ്‌ഐ ആഷിർ കോഹൂർ, സീനിയർ വനിതാ പൊലീസ് ഓഫീസർ ജിജി മോൾ, സി പി ഒമാരായ ജയേഷ് ജയപാൽ, ഷിബു കൃഷ്ണൻ, ഹരി എം എസ് , സലിൽ. എസ്, നഹാസ് എ, അജിത് കുമാർ കെ, സുധീർ എസ്, സഖിൽ, എഎസ്ഐ സഞ്ജീവ് മാത്യു, സി പി ഒ മഹേഷ് മോഹൻ എന്നിവർ ചേർന്ന അന്വേഷണ സംഘം ഒരു മാസക്കാലമായി കേരളത്തിലും, തമിഴ്‌നാട്ടിലുമായി നടത്തിയ അന്വേഷണത്തിലാണ് അബൂബക്കർ സിദ്ദിഖിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ