- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി തുടർപീഡനം; ഗർഭിണിയായപ്പോൾ അബോർഷൻ ഗുളികകൾ നൽകി ഗർഭം അലസിപ്പിച്ചു; പോത്താനിക്കാട് സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പോത്താനിക്കാട് പൊലീസാണ് പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് ഇടശ്ശേരികുന്നേൽ വീട്ടിൽ റിയാസ്(26) ആണ് അറസ്റ്റിലായത്.
ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭയപ്പെടുത്തി പീഡിപ്പിക്കുകായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയിൽ നിന്നും നഗ്നചിത്രങ്ങൾ കൈക്കലാക്കിയതിനു ശേഷം അത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി നിരന്തരം ബലാത്സംഗത്തിന് ഇരയാക്കുകയാിയരുന്നു. ഇക്കാര്യം പെൺകുട്ടി പൊലീസ് തെളിവെടുപ്പിൽ വം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.
റിയാസിൽ നിന്നുള്ള തുടർപീഡനങ്ങളെ തുടർന്ന് പെൺകുട്ടി ഗർഭിണിയായിരുന്നു. ഗർഭിണിയായ തനിക്ക് റിയാസ് അബോർഷൻ ഗുളികകൾ നൽകി ഗർഭം അലസിപ്പിച്ചതായും പെൺകുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് റിയാസിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.