- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ സ്വർണ്ണ കടത്ത് കേസിലെ പ്രതി പീഡന കേസിൽ പിടിയിൽ; കൊളത്തൂർ ഓണപ്പുട സ്വദേശി മുഹമ്മദ് ഷഫീഖിനെതിരെ പരാതി നൽകിയത് വലമ്പൂരിലെ പെൺകുട്ടി
മലപ്പുറം: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കരിപൂർ സ്വർണ്ണ കടത്ത് കേസിൽ 2.3 കിലോ സ്വർണം കടത്തികൊണ്ടുവന്ന പ്രതി പീഡന കേസിൽ പിടിയിൽ . കൊളത്തൂർ ഓണപ്പുട സ്വദേശി മുഹമ്മദ് ഷഫീഖ് (25) ആണ് പിടിയിലായത്. വലമ്പൂരിലുള്ള പെൺകുട്ടിയുടെ പരാതിയിൽ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , വനിതാ സിഐ റസിയ ബംഗളത്ത്, പൊലീസ് ഉദ്യോഗസ്ഥരായ രജനി. പി.കെ , ഞ. ഷഹേഷ് , ജസീർ.കെ.കെ .ഹമീദലി, സുജിത് പാലൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
സ്വർണക്കടത്ത് സംഘം പുലർച്ചെ 4.45നാണ് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകർന്നാണ് അഞ്ച് യുവാക്കൾ മരിച്ചിരുന്നത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദപുരത്തേക്ക് സിമന്റ് കയറ്റി വന്ന ലോറിയുമായി ഇവർ സഞ്ചരിച്ച വാഹനം നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെർപുളശേരി സ്വദേശികളായ മുഹമ്മദ് ഷഹീർ, നാസർ, താഹിർഷാ, അസ്സൈനാർ, സുബൈർ എന്നിവരാണ് മരിച്ചത്. ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്.
കൊടുവള്ളിയിൽ നിന്നുള്ള സംഘത്തിൽ നിന്ന് സ്വർണം കവർച്ച ചെയ്യുകയായിരുന്നു ചെർപുളശേരിയിൽ നിന്നുള്ള സംഘത്തിന്റെ ലക്ഷ്യം. കൊടുവള്ളി സ്വദേശി മെയ്തീന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. കസ്റ്റംസ് സ്വർണം പിടികൂടിയതോടെ കൊടുവള്ളിയിൽ നിന്നുള്ള സംഘം മടങ്ങി. ഇവരുടെ പക്കൽ സ്വർണമുണ്ടെന്ന ധാരണയിൽ ചെർപുളശേരി സംഘം പിന്തുർന്നു. എന്നാൽ ഇവരുടെ പക്കൽ സ്വർണമില്ലെന്ന വിവരം കിട്ടിയതോടെ ചെർപുളശേരി സംഘം മടങ്ങുന്ന വഴിയായിരുന്നു അപകടം.
ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത എട്ട് പെരെയും കരിപ്പൂർ പൊലീസിന് കൈമാറും. ഇവർക്കെതിരെ ഐപിസി 399 വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ബൊലേറോയുമായി കൂട്ടിയിടിച്ച സിമന്റ് ലോറിയുടെ ഡ്രൈവർ താഹിറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും കേസ് എടുത്തു. അതേസമയം, മരിച്ച യുവാക്കൾക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നാണ് ബന്ധുക്കളുടെ വാദം.
ഇതിന് ശേഷം കരിപ്പൂരിൽ കസ്റ്റംസ് രാമനാട്ടുകരയിൽ അപകടത്തിൽ പെട്ട സംഘം കവരാൻ ലക്ഷ്യമിട്ട സ്വർണം പിടികൂടിയിരുന്നു. കവർച്ച സംഘത്തിനെതിരെ ഐപിസി 399 പ്രകാരമാണ് കേസെടുത്തു കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ബ്യൂറോ