- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ നിന്ന് 1700ന് വാങ്ങും; 22,000ത്തിന് വിൽപ്പന; 10ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട്: പത്ത് ലക്ഷത്തോളം വില വരുന്ന 42 ഗ്രാം ബ്രൗൺ ഷുഗറുമായി 50കാരൻ പിടിയിൽ. കുണ്ടുങ്ങൽ സിഎൻ പടന്ന സ്വദേശി സുനീറിനെ കോഴിക്കോട് ടൗൺ എസിപി ബിജുരാജിന്റെ നേതൃത്വത്തിൽ കസബ എസ്ഐ ശ്രീജിത്തും ആന്റി നാർക്കോടിക്ക് എസിപി ജയകുമാറിന്റെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് ചാലപ്പുറത്ത് നിന്നും വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്.
പ്രതി മെഡിക്കൽകോളേജിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു. മുംബെയിൽനിന്ന് ഗ്രാമിന്1700 രൂപക്ക് വാങ്ങി പതിനെട്ടായിരം മുതൽ ഇരുപത്തിരണ്ടായിരം വരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതി വിൽക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരി കടത്തുന്ന സംഘങ്ങൾ സജീവമാവുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ ചോദ്യംചെയ്തതിൽ ഇയാളുടെ പക്കൽ നിന്നും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പിടിയിലായ സുനീർ രണ്ടു വർഷം മുൻപ് ചേവായൂർ ഇരിങ്ങാടൻ പള്ളിയിലെ റൂമിൽ നിന്നും ബ്രൗൺഷുഗർ കൂടുതൽ അളവിൽ ഉപയോഗിച്ച് യുവാവ് മരിച്ച കേസിലെ പ്രതിയാണ്. പല സ്ഥലങ്ങളിൽ വാടകക്ക് മാറി താമസിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ