- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അച്ഛന്റെ പ്രണയബന്ധം കുടുംബത്തിന്റെ സമാധാനം തകർത്തു'; കാർ തടഞ്ഞ് നിർത്തി അച്ഛനെയും ഒപ്പമുള്ള സ്ത്രീയെയും നടുറോഡിലിട്ട് മർദ്ദിച്ച് പെൺകുട്ടികൾ
ജയ്പുർ: മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിൽ കാർ തടഞ്ഞുനിർത്തി അച്ഛനെ നടുറോഡിലിട്ട് മർദിച്ച് പെൺകുട്ടികൾ. അച്ഛന് മറ്റൊരു സ്ത്രീയുമായുള്ള പ്രണയം കുടുംബത്തിന്റെ സമാധാനം തകർത്തെന്ന് ആരോപിച്ചാണ് ' രൂക്ഷമായി പ്രതികരിച്ചത് '. രാജസ്ഥാനിലെ ഭിൽവാര ഹനുമാൻ നഗറിലായിരുന്നു സംഭവം.
ബന്ധം പുലർത്തുന്നുവെന്ന് ആരോപണ വിധേയയായ സ്ത്രീയ്ക്കൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അച്ഛനെ റോഡിൽ തടഞ്ഞുനിർത്തിയാണ് രണ്ട് പെൺകുട്ടികളും മർദിച്ചത്. അച്ഛനൊപ്പമുണ്ടായിരുന്ന സ്ത്രീയെയും ഇവർ മർദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
അച്ഛന്റെ കാർ നടുറോഡിൽ തടഞ്ഞുനിർത്താനായിരുന്നു പെൺകുട്ടികളുടെ ആദ്യശ്രമം. എന്നാൽ വാഹനം നിർത്തിയില്ല. പിന്നീട് നാട്ടുകാർ ഇടപെട്ട് കാർ തടയുകയായിരുന്നു. പിന്നാലെ രണ്ട് പെൺകുട്ടികളും അച്ഛനെ കാറിൽനിന്ന് പുറത്തിറക്കി തല്ലുകയായിരുന്നു.
രണ്ട് പെൺമക്കളുള്ളപ്പോൾ മറ്റൊരു സ്ത്രീയുമായി പ്രണയിച്ചുനടക്കുന്നതിൽ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു മർദനം. കാറിലുണ്ടായിരുന്ന സ്ത്രീയെയും ഇവർ മർദിച്ചു. എന്നാൽ ആളുകൾ കൂടിയതോടെ ഈ സ്ത്രീ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
അച്ഛന്റെ പ്രണയബന്ധം കാരണം അമ്മ ഏറെ പ്രയാസപ്പെട്ടിരിക്കുകയാണെന്നും കുട്ടികൾ പറഞ്ഞിരുന്നു. അതേസമയം, സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്