ബാംഗ്ലൂർ: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനത്തെ തുടർന്നു യുവാവ് സെൽഫി വീഡിയോ ഓൺ ചെയ്തു വച്ച് ആത്മഹത്യ ചെയ്തു. രോഗിയായ അമ്മയെ നോക്കാത്ത ഭാര്യ മറ്റൊരു വീടെടുത്ത് താമസിക്കാൻ ഭർത്താവിനെ നിർബന്ധിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചത്.

സെൽഫി വീഡിയോ ഓൺ ചെയ്ത ശേഷം യുവാവ് മരിക്കുകയായിരുന്നു. ഭാര്യയുടെ പരാതിയിൽ പൊലീസ് പീഡിപ്പിച്ചു എന്നു യുവാവ് വീഡിയോയിൽ ആരോപിച്ചിരുന്നു. രോഗിയായ അമ്മയെ ചികിത്സിക്കാനായി അമ്മയ്ക്കൊപ്പമായിരുന്നു യുവാവ് നിന്നിരുന്നത്. എന്നാലൽ അവിടെ നിന്നു മാറി മറ്റൊരു വീടെടുത്തു താമസിക്കാൻ ഭാര്യ ഇയാളെ നിർബന്ധിക്കാറുണ്ടായിരുന്നു. ഇതിനേ ചൊല്ലി ഇരുവരും തമ്മിൽ കലഹിക്കാറുമുണ്ടായിരുന്നു. ഇതേ തുടർന്നു ഭാര്യ ഒരു വയസുള്ള മകനേയും കൂട്ടി സ്വന്തം വീട്ടിലേയ്ക്കു പോകുകയായിരുന്നു.

ഭാര്യയ്ക്ക് പുറമേ ഭാര്യയുടെ വീട്ടുകാരും യുവാവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഭാര്യയുടെ മാതാപിതാക്കൾ യുവാവിനോടു മറ്റൊരു വീട് എടുത്തു താമസിക്കാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ യുവാവ് ഇതിനു തയാറായില്ല. ഇതോടെ ഭാര്യ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിനു പരാതി നൽകുകയായിരുന്നു.

ഇതേ തുടർന്നു പൊലീസ് ഇയാളെ കസ്റ്റഡയിൽ എടുത്തു ക്രൂരമായി മർദ്ദിക്കുകയും മറ്റൊരു വീടെടുത്തു താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ഇയാൾ വീഡിയോയിൽ പറഞ്ഞു. തന്റെ മകനു താനില്ലാതെ ജീവിക്കാൻ പറ്റില്ലെന്നും കുട്ടിയെ ഭാര്യ വീട്ടുകാർ ബലമായി കൈവശം വച്ചിരിക്കുകയാണ് എന്നും ഇയാ ൾ വീഡിയോയിൽ പറയുന്നു.