- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീനഗറിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു പൊലീസ്; നടപടി വെടിവെപ്പിൽ പ്രദേശവാസി കൊല്ലപ്പെട്ടുതിന്റെ പശ്ചാത്തലത്തിൽ; നഗരത്തിൽ ഭീകരാക്രമണം ഉണ്ടായത് രണ്ട് വ്യത്യസ്ത മേഖലകളിൽ
ന്യൂഡൽഹി: ശ്രീനഗർ നഗരത്തിൽ ശനിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ്. മറ്റൊരാൾക്കു പരുക്കേറ്റു. കര നഗറിൽ മാജിദ് അഹമ്മദ് ഗോജ്‌രി എന്നയാൾക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. നഗരത്തിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ പ്രദേശങ്ങളിൽ പരിശോധനയും കർശനമാക്കി. ഈ സംഭവത്തിന് മണിക്കൂറുകൾക്കു ശേഷമാണു തൊട്ടടുത്ത ബത്മാലൂവിൽ മറ്റൊരാൾക്കുകൂടി വെടിയേറ്റത്.
മുഹമ്മദ് ഷാഫി ധർ എന്നയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story