- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോവർ പെരിയാറിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; മരണപ്പെട്ടത് വിഎസിന്റെ വിശ്വസ്തനായ സി.പി.എം നേതാവ് എൻ വി ബേബിയുടെ മകൻ; ഗുരുതരമായി പരിക്കേറ്റ ബേബിയും മാതാവ് ആൻസിയും രാജഗിരി ആശുപത്രിയിൽ
കോതമംഗലം: നേര്യമംഗലം ഇടുക്കി റോഡിൽ ലോവർ പെരിയാറിന് സമീപം കുടക്കല്ലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.ഗുരുതരമായ പരിക്കുകളോടെ മാതാപിതാക്കളെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ച് നാല് മണിയോടടുത്തായിരുന്നു അപകടം. പണിക്കൻകുടി ഞാറക്കുളം മഞ്ജുഷ് ബേബി (39)യാണ് മരണമടഞ്ഞത്. ഇയാളുടെ പിതാവും സി പി എം നേതാവുമായ എൻ വി ബേബി, മാതാവ് ആൻസി ബേബി ,കാർ ഡ്രൈവർ ജയൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിച്ച ഇവരുടെ നില ഗുരുതരമായതിനാൽ ആലൂവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മഞ്ജുഷ് മരണപ്പെട്ടിരുന്നു. മൃതദ്ദേഹം ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാതവക്കിൽ നിന്നും തെന്നിമാറിയ കാർ സമീപവാസിയുടെ പുരയിടത്തിലാണ് പതിച്ചത്. 20 അടിയോളം താഴ്ചയിലേക്ക് പതിച്ച കാർ ഇവിടെയുണ്ടായിരുന്ന കശുമാവിൽ ഇടിച്ചാണ് നിന്നത്.എതാനും അടി മുന്നോട്ടോ പിന്നോട്ടോ മാറിയാണ് കാർ പതിക്കുന്നതെങ്കിൽ ആയിരം അടിയോളം താ
കോതമംഗലം: നേര്യമംഗലം ഇടുക്കി റോഡിൽ ലോവർ പെരിയാറിന് സമീപം കുടക്കല്ലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.ഗുരുതരമായ പരിക്കുകളോടെ മാതാപിതാക്കളെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ച് നാല് മണിയോടടുത്തായിരുന്നു അപകടം. പണിക്കൻകുടി ഞാറക്കുളം മഞ്ജുഷ് ബേബി (39)യാണ് മരണമടഞ്ഞത്. ഇയാളുടെ പിതാവും സി പി എം നേതാവുമായ എൻ വി ബേബി, മാതാവ് ആൻസി ബേബി ,കാർ ഡ്രൈവർ ജയൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിച്ച ഇവരുടെ നില ഗുരുതരമായതിനാൽ ആലൂവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മഞ്ജുഷ് മരണപ്പെട്ടിരുന്നു. മൃതദ്ദേഹം ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാതവക്കിൽ നിന്നും തെന്നിമാറിയ കാർ സമീപവാസിയുടെ പുരയിടത്തിലാണ് പതിച്ചത്. 20 അടിയോളം താഴ്ചയിലേക്ക് പതിച്ച കാർ ഇവിടെയുണ്ടായിരുന്ന കശുമാവിൽ ഇടിച്ചാണ് നിന്നത്.എതാനും അടി മുന്നോട്ടോ പിന്നോട്ടോ മാറിയാണ് കാർ പതിക്കുന്നതെങ്കിൽ ആയിരം അടിയോളം താഴ്ചയിലേക്കായിരിക്കും പതിക്കുക.
സ്ഥമുടമ അറിയിച്ചത് പ്രകാരം കരിമണൽ പൊലീസ് സ്ഥലത്തെത്തിയാണ് രക്ഷപ്രവർത്തനം നടത്തിയതത്.സ്റ്റേഷനിൽ നിന്നും പത്ത് കിലോമീറ്ററോളം ദൂരെയാണ് അപകടം ഉണ്ടായത്.തങ്ങൾ വാഹനവുമായി എത്തുന്നതുവരെ അപകടസ്ഥത്തുനിന്നും പരിക്കേറ്റവരെ എടുത്ത് മാറ്റാൻ പോലും ആരും എത്തിയില്ലെന്നാണ് കരിമണൽ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസിന്റെ നിർദ്ദേശപ്രകാരം സ്ഥലമുടമയുടെ കാറിലാണ് പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചത്.
ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദനുമായി അടുപ്പം പുലർത്തുന്ന നേതാവാണ് ബേബി. പാർട്ടിപരിപാടിക്ക് പരിസര പ്രദേശത്ത് എവിടെയെങ്കിലും എത്തിയാൽ ബേബിയുടെ വീട്ടിലെത്തി കുശലാന്വേഷണത്തിനും ഭക്ഷണത്തിനും ശേഷമേ അദ്ദേഹം മടങ്ങാറുള്ളു.
അതു കൊണ്ട് തന്നെ വിഎസും കാര്യങ്ങൾ തിരക്കി വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു.