- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് പെയിന്റിങ് ജോലിക്കിടെ ഫുട്ബോൾ താരം വീണു മരിച്ചു; ദാരുണാന്ത്യം മടക്കര സ്വദേശി സി ഷബീറിന്
കണ്ണുർ:പെയിന്റിങ് ജോലിക്കിടെ ഏണിയിൽ നിന്ന് തെന്നിവീണ് യുവാവ് മരിച്ചു. മടക്കര ശാദുലി പള്ളിക്കടുത്ത് അബ്ദുൽ സലാമിന്റെ മകൻ സി.ഷബീറാ(30) ണ് മരിച്ചത്. ഏണിയിൽ നിന്ന് വീണ മറ്റൊരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മടക്കര ജുമാഅത്ത് പള്ളിക്കടുത്തുള്ള അബ്ദുള്ള എന്നയാളുടെ ഇരുനില വീടിന് പെയിന്റടിക്കുന്നതിനിടെയാണ് അപകടം.
പരിക്കേറ്റ വിനീഷിനെ (40) ചെറുകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മികച്ച ഫുട്ബോൾ താരമായ ഷബീർ മടക്കര സ്പോർട്സ് ക്ലബിന്റെ ഗോളിയായിരുന്നു. ഷബീറിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. മാതാവ്: സി.ജമീല. സഹോദരങ്ങൾ: സജില, ഷഹനാസ്, ഷാനിബ. കണ്ണപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Next Story