- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിഞ്ഞ കാലിലെ വേദന മാറ്റാൻ അമ്മയെകൊണ്ട് കാൽ തിരുമിച്ച മകന് ദാരുണാന്ത്യം; വില്ലനായത് കാൽ ഞരമ്പിലെ രക്തക്കട്ട ഹൃദയത്തിലെത്തിയത്; ലക്ഷത്തിൽ 70 പേർക്ക് ഇത്തരത്തിൽ രക്തം കട്ടപിടിക്കാറുണ്ടെന്ന് ഡോക്ടർമാർ
ന്യൂഡൽഹി: ഒടിഞ്ഞ കാലിലെ വേദന മാറാൻ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടർന്ന് യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പിൽ രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടർന്ന് ഹൃദയ ധമനിയിൽ എത്തിയതാണ് മരണത്തിന് കാരണമായത്. ഡൽഹി സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. മെഡിക്കോ-ലീഗൽ ജേണലിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31നാണ് സംഭവം. 2016 സപ്തംബറിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഇയാളുടെ കണങ്കാലിൽ പരിക്കേറ്റിരുന്നു. ഇതേതുടർന്ന് കാലിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. പ്ലാസ്റ്റർ ഒഴിവാക്കിയ ശേഷവും വേദന തുടർന്നതോടെയാണ് യുവാവിന്റെ അമ്മ കാലിൽ എണ്ണയിട്ട് തിരുമ്മിയത്. ഇതോടെ പ്ലാസ്റ്റർ ഇട്ടതിനെ തുടർന്ന് രൂപപ്പെട്ട രക്തക്കട്ട കാലിൽ നിന്ന് നീങ്ങി ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പൾമണറി ധമനിയിൽ എത്തുകയായിരുന്നു.മസാജ് ചെയ്ത ഉടൻ തന്നെ യുവാവിന്റെ രക്തസമ്മർദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ഇയാളെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ
ന്യൂഡൽഹി: ഒടിഞ്ഞ കാലിലെ വേദന മാറാൻ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടർന്ന് യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പിൽ രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടർന്ന് ഹൃദയ ധമനിയിൽ എത്തിയതാണ് മരണത്തിന് കാരണമായത്. ഡൽഹി സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. മെഡിക്കോ-ലീഗൽ ജേണലിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31നാണ് സംഭവം.
2016 സപ്തംബറിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഇയാളുടെ കണങ്കാലിൽ പരിക്കേറ്റിരുന്നു. ഇതേതുടർന്ന് കാലിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. പ്ലാസ്റ്റർ ഒഴിവാക്കിയ ശേഷവും വേദന തുടർന്നതോടെയാണ് യുവാവിന്റെ അമ്മ കാലിൽ എണ്ണയിട്ട് തിരുമ്മിയത്.
ഇതോടെ പ്ലാസ്റ്റർ ഇട്ടതിനെ തുടർന്ന് രൂപപ്പെട്ട രക്തക്കട്ട കാലിൽ നിന്ന് നീങ്ങി ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പൾമണറി ധമനിയിൽ എത്തുകയായിരുന്നു.
മസാജ് ചെയ്ത ഉടൻ തന്നെ യുവാവിന്റെ രക്തസമ്മർദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ഇയാളെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാലിൽ നിന്നും ഹൃദയ ധമനിയിൽ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. 5ഃ1 സെന്റീമീറ്റർ വ്യാസമുള്ള രക്തക്കട്ടയാണ് യുവാവിന്റെ ധമനിയിൽ നിന്ന് പുറത്തെടുത്തത്.
ഒടിവും മറ്റും മൂലം പ്ലാസ്റ്റർ ഇട്ടാൽ ഞരമ്പുകളിൽ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ഡൽഹി എയിംസിലെ ഡോക്ടർമാർ പറയുന്നു. ലക്ഷത്തിൽ 70 പേർക്ക് ഇത്തരത്തിൽ രക്തം കട്ടപിടിക്കാറുണ്ട്. ഇത് തനിയെ അലിഞ്ഞുപോവുകയാണ് വേണ്ടതെന്നും എയിംസ് ഫോറൻസിക് വിഭാഗം തലവൻ ഡോ. സുധീർ ഗുപ്ത പറഞ്ഞു.