നാഗ്പൂർ: ഓടുന്ന ട്രക്കിന്റെ ടയറിൽ തട്ടി തെറിച്ച കല്ല് തലയിൽ കൊണ്ട് നിർമ്മാണ തൊഴിലാളി മരിച്ചു. നാൽപ്പത്തിയഞ്ചുകാരനായ വിന്ദ്പ്രകാശ് ആണ് മരിച്ചത് നാഗ്പൂർ സ്വദേശിയാണ്.

ശനിയാഴ്ച ഉച്ചയോടെ നാഗ്പൂർ നഗരത്തിലെ പാർഡി ചൗക്ക് ഏരിയയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റോഡ് പണി ചെയ്യുന്നതിനിടെ കടന്നുപോയ ട്രക്കിന്റെ ടയറിൽ നിന്ന് ശക്തിയായ തെറിച്ച് ഇയാളുടെ തലയിൽ വന്ന് ഇടിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.