- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേശ്യലയത്തിൽ അകപ്പെട്ട പെൺകുയെ പ്രണയിച്ച് സാഗർ എന്ന കച്ചവടക്കാരൻ; പ്രണയിനിയെ കാണാൻ വേശ്യാലയത്തിലെ പതിവുകാരനായെത്തി; ഒടുവിൽ വനിത കമ്മീഷന്റെ സഹായത്തോടെ കാമുകിയെ മോചിപ്പിക്കാനായതോടെ ഇരുവരുടെയും സ്വപ്നം യാഥാർഥ്യമാകുന്നു
ന്യൂഡൽഹി: പലതരം പ്രണയ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പ്രണയ ലേഖനങ്ങളും സന്ദേശങ്ങളുമില്ലാതെ ഡൽഹിയിലെ വേശ്യാലയത്തിൽ മൊട്ടിട്ട പ്രണയം കൊണ്ട് ഒടുവിൽ ജീവതം തിരിച്ച് കിട്ടിയ നേപ്പാളി സ്വദേശി ഷുഭിയുടെയും സാഗറിന്റെയും പ്രണയം ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കഥ കൂടിയാണ്. എല്ലാം നഷ്ടപ്പെടുത്തിയ രണ്ട് വർഷം മുന്നെയുള്ള ഭൂകമ്പ കാലത്ത് ആരുടെയൊക്കെയോ ചതിയിൽ പെട്ട് വേശ്യാലയത്തിൽ എത്തിപ്പെട്ട ഷുഭി എന്ന 27 കാരി തന്റെ ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയ കാലത്താണ് മുംബെയിലെ കച്ചവടക്കാരനായ സാഗറിനെ കണ്ടുമുട്ടുന്നത്. പിന്നീടങ്ങോട്ട് അവർ പ്രണയിച്ച് തുടങ്ങിയെങ്കിലും വേശ്യാലയത്തിൽ നിന്നും രക്ഷപ്പെടുകയെന്നത് യുവതിയെ സംബന്ധിച്ചിടത്തോളം സ്വപ്നം മാത്രമായിരുന്നു. പക്ഷെ വേശ്യാലയത്തിലെ സ്ഥിരം സന്ദർശകനെന്ന വ്യാജേന സാഗർ ഇവിടെയെത്തി ഷുഭിയെ കാണുന്നത് പതിവാക്കി. അങ്ങനെ അവർ പുതിയ ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടു. ഇതിനിടെ ഷുഭിയും മറ്റ് കുറച്ച് പെൺകുട്ടികളും ചേർന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഒടുവി
ന്യൂഡൽഹി: പലതരം പ്രണയ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പ്രണയ ലേഖനങ്ങളും സന്ദേശങ്ങളുമില്ലാതെ ഡൽഹിയിലെ വേശ്യാലയത്തിൽ മൊട്ടിട്ട പ്രണയം കൊണ്ട് ഒടുവിൽ ജീവതം തിരിച്ച് കിട്ടിയ നേപ്പാളി സ്വദേശി ഷുഭിയുടെയും സാഗറിന്റെയും പ്രണയം ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കഥ കൂടിയാണ്.
എല്ലാം നഷ്ടപ്പെടുത്തിയ രണ്ട് വർഷം മുന്നെയുള്ള ഭൂകമ്പ കാലത്ത് ആരുടെയൊക്കെയോ ചതിയിൽ പെട്ട് വേശ്യാലയത്തിൽ എത്തിപ്പെട്ട ഷുഭി എന്ന 27 കാരി തന്റെ ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയ കാലത്താണ് മുംബെയിലെ കച്ചവടക്കാരനായ സാഗറിനെ കണ്ടുമുട്ടുന്നത്.
പിന്നീടങ്ങോട്ട് അവർ പ്രണയിച്ച് തുടങ്ങിയെങ്കിലും വേശ്യാലയത്തിൽ നിന്നും രക്ഷപ്പെടുകയെന്നത് യുവതിയെ സംബന്ധിച്ചിടത്തോളം സ്വപ്നം മാത്രമായിരുന്നു. പക്ഷെ വേശ്യാലയത്തിലെ സ്ഥിരം സന്ദർശകനെന്ന വ്യാജേന സാഗർ ഇവിടെയെത്തി ഷുഭിയെ കാണുന്നത് പതിവാക്കി. അങ്ങനെ അവർ പുതിയ ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടു.
ഇതിനിടെ ഷുഭിയും മറ്റ് കുറച്ച് പെൺകുട്ടികളും ചേർന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ അവസാന രക്ഷയെന്ന രീതിയിൽ സാഗർ കാര്യങ്ങൾ ഡൽഹി വനിതാ കമ്മീഷനെ അറിയിച്ചു. അങ്ങനെ കഴിഞ്ഞ ദിവസം അവർ വേശ്യാലയത്തിൽ പരിശോധന നടത്തുകയും ഷുഭി അടക്കമുള്ള നിരവധി പെൺകുട്ടികൾക്ക് പുതിയൊരു ജീവിതം ലഭിക്കുകയും ചെയ്തു. ഇവിടെയുള്ള പെൺകുട്ടികളുടെ അവസ്ഥ അറിഞ്ഞ വനിതാ കമ്മിഷൻ വൻപൊലീസ് സന്നാഹത്തോടെയാണ് പരിശോധനയ്‌ക്കെത്തിയത്.
തങ്ങൾ വിവാഹിതരാവൻ പോവുകയാണെന്ന് പെൺകുട്ടിയുടെ വീട്ടുകാരെയും സാഗർ അറിയിച്ചിട്ടുണ്ട്. എന്ത് പ്രശ്നം വന്നാലും പിന്തുണയുണ്ടാവുമെന്ന് സ്ഥലത്തെ നാട്ടുകാരും പൊലീസും അറിയിച്ചിട്ടുമുണ്ട്.
2015 ൽ നേപ്പാളിൽ നടന്ന ഭൂകമ്പത്തിനിടെയാണ് ഷുഭി ഇന്ത്യയിലെത്തിയത്. ഇതിനിടെ ഷുഭിയെ ആരോ അവൾ പോലും അറിയാതെ വിൽക്കുകയായിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞതെല്ലാം മറന്ന് ഉടൻ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഈ കമിതാക്കൾ.