- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനയാത്രയ്ക്കിടെ വാതിൽ ബലമായി തുറക്കാൻ യാത്രക്കാരന്റെ ശ്രമം; വനിതാ ജീവനക്കാർക്കും സഹയാത്രികർക്കും മർദ്ദനം; സംഘർഷാവസ്ഥയ്ക്കൊടുവിൽ വിമാനം തിരിച്ചിറക്കി
ന്യൂയോർക്ക്: പറന്നുകൊണ്ടിരുന്നുന്ന വിമാനത്തിൽ വാതിൽ യാത്രക്കാരൻ ബലമായി തുറക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വിമാനത്തിൽ സംഘർഷം. അമേരിക്കയിലെ സിയാറ്റിലിൽ നിന്ന് ചൈനയിലേക്ക് പോയ ഡെൽറ്റ എയർലൈസ് വിമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസിൽ യാത്ര ചെയ്ത ഫ്‌ളോറിഡക്കാരൻ ജോസഫ് ഡാനിയേൽ ഹ്യൂഡെക് ആണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. വിമാനത്തിന്റെ മുമ്പിലുള്ള വാതിൽ തുറക്കാൻ ശ്രമിച്ച ഇയാൾ തടയാനെത്തിയ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും മർദ്ദിച്ചു. വിമാനത്തിലെ രണ്ട് വനിതാ ജീവനക്കാരെയാണ് ഇയാൾ കൈയേറ്റം ചെയ്തത്. ഇതേത്തുടർന്ന് പറന്നുയർന്ന് രണ്ട് മണിക്കൂറിന് ശേഷം വിമാനം സിയാറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഹ്യുഡെകിന്റെ അതിക്രമം അതിരുവിട്ടതോടെ വിമാനജീവനക്കാരിൽ ഒരാൾ വൈൻ ബോട്ടിൽ കൊണ്ട് തലക്ക് അടിച്ചു വീഴ്‌ത്തുകയായിരുന്നു. ഒടുവിൽ യാത്രക്കാർ ചേർന്നാണ് ഇയാളെ കീഴടക്കിയത്. വിമാനത്തിൽ 221 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഹ്യുഡെക് വിമാനത്തിന്റെ വാതിൽ പാതി തുറന്നിരുന്നുവെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റ്
ന്യൂയോർക്ക്: പറന്നുകൊണ്ടിരുന്നുന്ന വിമാനത്തിൽ വാതിൽ യാത്രക്കാരൻ ബലമായി തുറക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വിമാനത്തിൽ സംഘർഷം. അമേരിക്കയിലെ സിയാറ്റിലിൽ നിന്ന് ചൈനയിലേക്ക് പോയ ഡെൽറ്റ എയർലൈസ് വിമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
ഒന്നാം ക്ലാസിൽ യാത്ര ചെയ്ത ഫ്‌ളോറിഡക്കാരൻ ജോസഫ് ഡാനിയേൽ ഹ്യൂഡെക് ആണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. വിമാനത്തിന്റെ മുമ്പിലുള്ള വാതിൽ തുറക്കാൻ ശ്രമിച്ച ഇയാൾ തടയാനെത്തിയ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും മർദ്ദിച്ചു. വിമാനത്തിലെ രണ്ട് വനിതാ ജീവനക്കാരെയാണ് ഇയാൾ കൈയേറ്റം ചെയ്തത്.
ഇതേത്തുടർന്ന് പറന്നുയർന്ന് രണ്ട് മണിക്കൂറിന് ശേഷം വിമാനം സിയാറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഹ്യുഡെകിന്റെ അതിക്രമം അതിരുവിട്ടതോടെ വിമാനജീവനക്കാരിൽ ഒരാൾ വൈൻ ബോട്ടിൽ കൊണ്ട് തലക്ക് അടിച്ചു വീഴ്‌ത്തുകയായിരുന്നു. ഒടുവിൽ യാത്രക്കാർ ചേർന്നാണ് ഇയാളെ കീഴടക്കിയത്. വിമാനത്തിൽ 221 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഹ്യുഡെക് വിമാനത്തിന്റെ വാതിൽ പാതി തുറന്നിരുന്നുവെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റ്‌ഗേഷൻ (എഫ്ബിഐ) അറിയിച്ചു. വിമാനത്തിൽ അതിക്രമം ഉണ്ടാക്കിയതിന് ഇയാൾക്കെതിരെ എഫ്ബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.