- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പുകയില പരസ്യങ്ങൾക്ക് നിരോധനം; ദൃശ്യ വാർത്താ മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധികരിക്കുന്നതിന് വിലക്ക്
ഒമാനിൽ പുകയില പരസ്യങ്ങൾ നിരോധിച്ച് വാർത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ റേഡിയോ സ്‌റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, ന്യൂസ് പേപ്പറുകൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവക്കാണ് പുകയില പരസ്യ നിരോധനം ഏർപ്പെടുത്തിയത് . റോയൽ നിയമം 49/84 , 20/2005 അടങ്ങിയ പ്രസ് ആൻഡ് പബഌക്കേഷൻ നിയമപ്രകാരമാണ് ഇൻഫർമേഷൻ മന്ത്രാലയം പുകയില പരസ്യ നിരോധനം സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. പുകയില നിയന്ത്രണം ലക്ഷ്യമിട്ടുള്ള ലോകാരോഗ്യ സംഘടനയുടെ കർമപദ്ധതിയിൽ അംഗമാകുന്നതിന്റെ ഭാഗമായാണ് പരസ്യങ്ങൾ നിരോധിച്ചുള്ള ഉത്തരവ്. പുകവലിക്കാരിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗ്യമായി രാജ്യവാപക പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് വാർത്താവിതരണ മന്ത്രാലയത്തിലെ വക്താവ് അറിയിച്ചു. പുകയില ഭ്രമം കുറക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ഇലക്ട്രോണിക് ശീഷകളും ഇലക്ട്രോണിക് സിഗരറ്റുകളും ഒമാനിൽ നിരോധിച്ചിരുന്നു.ഒമാൻ ഓൻകോളജി വിഭാഗത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒ.പി വിഭാഗങ്ങളിൽ ചികിത
ഒമാനിൽ പുകയില പരസ്യങ്ങൾ നിരോധിച്ച് വാർത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ റേഡിയോ സ്‌റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, ന്യൂസ് പേപ്പറുകൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവക്കാണ് പുകയില പരസ്യ നിരോധനം ഏർപ്പെടുത്തിയത് .
റോയൽ നിയമം 49/84 , 20/2005 അടങ്ങിയ പ്രസ് ആൻഡ് പബഌക്കേഷൻ നിയമപ്രകാരമാണ് ഇൻഫർമേഷൻ മന്ത്രാലയം പുകയില പരസ്യ നിരോധനം സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. പുകയില നിയന്ത്രണം ലക്ഷ്യമിട്ടുള്ള ലോകാരോഗ്യ സംഘടനയുടെ കർമപദ്ധതിയിൽ അംഗമാകുന്നതിന്റെ ഭാഗമായാണ് പരസ്യങ്ങൾ നിരോധിച്ചുള്ള ഉത്തരവ്. പുകവലിക്കാരിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗ്യമായി രാജ്യവാപക പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് വാർത്താവിതരണ മന്ത്രാലയത്തിലെ വക്താവ് അറിയിച്ചു.
പുകയില ഭ്രമം കുറക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ഇലക്ട്രോണിക് ശീഷകളും ഇലക്ട്രോണിക് സിഗരറ്റുകളും ഒമാനിൽ നിരോധിച്ചിരുന്നു.ഒമാൻ ഓൻകോളജി വിഭാഗത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒ.പി വിഭാഗങ്ങളിൽ ചികിത്സക്കെത്തുന്ന വരുടെ എണ്ണം 2015ൽ 19,103ൽ എത്തിയിട്ടുണ്ട്. 2014നേക്കാൾ 10 ശതമാനം വർധനയാണിത്. ഒമാനിൽ ഓരോ പത്തു ലക്ഷം പേർക്കും 600 അർബുദ രോഗികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ കാരണങ്ങൾ കൊണ്ട് വരും വർഷങ്ങളിൽ എണ്ണം കൂടുമെന്നാണ് കണക്കാക്കുന്നത്. തെറ്റായ ഭക്ഷ്യ ശീലങ്ങൾ, പൊണ്ണത്തടി, വ്യായാമക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.