- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ പൊലീസിന്റെ മാവോയിസ്റ്റ് വേട്ട തുടരുന്നു; രൂപേഷിന്റെ കൂട്ടാളി കോഴിക്കോട്ട് അറസ്റ്റിൽ; പിടിയിലായത് മാവോയിസ്റ്റ് സംഘത്തിന് ആയുധം എത്തിച്ചു നൽകുകയും ഒളിത്താവളം ഒരുക്കുകയും ചെയ്ത ആളെന്ന് പൊലീസ്
കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഷൈനയെയും അറസ്റ്റു ചെയ്തതോടെ കേരളാ പൊലീസും മാവോയിസ്റ്റ് വേട്ട ശക്തമാക്കി. രൂപേഷിന്റെയും കൂട്ടരുടെയും അനുയായിയായ യുവാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട്ട് തിക്കോടി സ്വദേശിയായ എ റജീഷിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ പയ്യേളിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. മാവോയിസ്റ്റ് രൂപേഷ
കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഷൈനയെയും അറസ്റ്റു ചെയ്തതോടെ കേരളാ പൊലീസും മാവോയിസ്റ്റ് വേട്ട ശക്തമാക്കി. രൂപേഷിന്റെയും കൂട്ടരുടെയും അനുയായിയായ യുവാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട്ട് തിക്കോടി സ്വദേശിയായ എ റജീഷിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ പയ്യേളിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
മാവോയിസ്റ്റ് രൂപേഷിനും സംഘത്തിനും ആയുധമെത്തിച്ചിരുന്നത് റജീഷ് ആണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കാറും ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന സംശയത്താൽ പൊലീസ് ഏറെക്കാലമായി ഇയാളെ ചോദ്യം നിരീക്ഷിച്ച് വരികയായിരുന്നു.
റജീഷിന്റെ ഫോൺ കോളുകളും പൊലീസ് പരിശോധിച്ചിരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ വനാതിർത്തിയിൽ മാവോയിസ്റ്റുകൾക്ക് തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ എത്തിയച്ച് ഇയാളാണെന്നാണ് സൂചന. പയ്യോളിയിലെ വീട്ടിൽ നിന്നും അറസ്റ്റിലായ റജീഷിനെ സിഐ ഓഫീസിൽ ചോദ്യം ചെയ്തു വരികായാണ്. രൂപേഷിനൊപ്പം അറസ്റ്റിലായ അനൂപിനെ പയ്യോളിയിൽ ഒളിവിൽ താമസിക്കാൻ സഹായിച്ചതും റജീഷ് ആണ്.
നാലു പതിറ്റാണ്ടായി ഒളിവിലായിരുന്ന പഴയകാല നക്‌സലൈറ്റ് നേതാവും മാവോയിസ്റ്റ് താത്വികാചാര്യനുമായ മുരളി കണ്ണമ്പിള്ളി (62), കൂട്ടാളി സി.പി. ഇസ്മായിൽ ഹംസ എന്നിവരെ പുണെയിലെ തീവ്രവാദി വിരുദ്ധ സംഘം (എടിഎസ്) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പുണെ നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെ തലെഗാവ് ദബാഡെ തുക്കാറാം നഗറിൽ ലോട്ടസ് വില്ല എന്ന ഫ്ളാറ്റിൽ വാടകയ്ക്കു താമസിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടാണു പിടിയിലായത്.
അതേസമയം പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന് 'സഖാവ്' എന്ന് വിളിപ്പേരില്ലെന്ന് സഹോദരൻ സി.പി റഷീദ് അറിയിച്ചു. സഖാവെന്ന പേരിൽ മാവോയിസ്റ്റ് ബിംബത്തെ ഉണ്ടാക്കാനാണ് ഭരണകൂട ശ്രമം. മൊയ്തീൻ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും റഷീദ് വ്യക്തമാക്കി. സി.പി ഇസ്മായിനെ മുംബൈയിൽ അറസ്റ്റു ചെയ്തത് ആസൂത്രിതമായാണ്. അടിച്ചമർത്തിയാലും തീവ്ര ഇടതു ശക്തികൾക്ക് അവസാനമില്ലെന്നും സി.പി റഷീദ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ 'സഖാവ്' എന്നയാളാണെന്നും പാണ്ടിക്കാട് സ്വദേശി മൊയ്തീനാണ് 'സഖാവ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്നത് എന്നും കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കിടയിലും 'സഖാവ്' എന്ന പേരുമാത്രമാണ് അറിവുള്ളതെന്നും പൊലീസ് പറഞ്ഞിരുന്നു.